അപകീർത്തിക്കേസ്: രാഹുൽ ഹാജരായി, കേസ് ഇനി 12ന്
സുൽത്താൻപുർ (യുപി) ∙ പ്രതിപക്ഷ നേതാവു രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 12 ലേക്കു മാറ്റി. ഇന്നലെ സുൽത്താൻപുരിലെ എംപി–എംഎൽഎ കോടതിയിൽ രാഹുൽ നേരിട്ടു ഹാജരായി. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുന്നതിനാണ് കേസ് മാറ്റിയത്. അന്നു രാഹുൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി പ്രസിഡന്റായിരിക്കെ അദ്ദേഹത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണു കേസ്. ബിജെപി നേതാവ് വിജയ് മിശ്രയാണു പരാതിക്കാരൻ.