പരീക്ഷാക്രമക്കേടിന് ശിക്ഷ: പ്രത്യേക നിയമത്തിന് ബില്ലുമായി ഹാരിസ് ബീരാൻ
ന്യൂഡൽഹി ∙പൊതുപരീക്ഷകളിലെയും മത്സരപ്പരീക്ഷകളിലെയും ക്രമക്കേട് ഒഴിവാക്കാൻ പ്രത്യേക നിയമം വേണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബിൽ രാജ്യസഭയിൽ. ഹാരിസ് ബീരാൻ അവതരിപ്പിച്ചു. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുണ്ടായ സാഹചര്യത്തിലാണ് ബിൽ കൊണ്ടുവന്നത്.

ന്യൂഡൽഹി ∙പൊതുപരീക്ഷകളിലെയും മത്സരപ്പരീക്ഷകളിലെയും ക്രമക്കേട് ഒഴിവാക്കാൻ പ്രത്യേക നിയമം വേണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബിൽ രാജ്യസഭയിൽ ഹാരിസ് ബീരാൻ അവതരിപ്പിച്ചു. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുണ്ടായ സാഹചര്യത്തിലാണ് ബിൽ കൊണ്ടുവന്നത്.
പരീക്ഷാതട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽപെടുന്നവർക്കു മൂന്നിൽ കുറയാത്ത വർഷം തടവും പിഴയും പരീക്ഷാവിലക്കുമാണ് നിർദേശിക്കുന്നത്. ചോദ്യക്കടലാസ് ചോർച്ചയ്ക്കു കാരണക്കാരാകുന്നവർക്ക് 7 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും, പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടവരോ ചോദ്യപ്പേപ്പർ തയാറാക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്നവരോ കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ 7 വർഷത്തിൽ കുറയാതെ തടവും 15 ലക്ഷം രൂപ വരെ പിഴയും, പരീക്ഷാർഥി അല്ലാതെ ഉത്തരക്കടലാസിൽ നിയമവിരുദ്ധമായി എഴുതുന്നവർക്കും നിയമവിരുദ്ധമായി സഹായിക്കുന്നയാൾക്കും തടവും പിഴയും– എന്നിങ്ങനെയാണ് നിർദേശങ്ങൾ.
ഇത്തരം ഗൗരവമേറിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്കു നിലവിൽ ക്രിമിനൽ നിയമങ്ങളിലെ വിശ്വാസവഞ്ചന, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണു ചുമത്തുന്നതെന്നും പ്രത്യേക നിയമം വേണമെന്നും ആവശ്യപ്പെട്ടുള്ളതാണ് ബിൽ.