ന്യൂഡൽഹി ∙ കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രതിഷേധം പുകയുന്നതിനിടെ നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എല്ലാ മുഖ്യമന്ത്രിമാർക്കും ക്ഷണമുണ്ട്. എന്നാൽ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവർ ഒഴികെയുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു എന്നിവർ പങ്കെടുക്കില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രതിഷേധം പുകയുന്നതിനിടെ നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എല്ലാ മുഖ്യമന്ത്രിമാർക്കും ക്ഷണമുണ്ട്.

എന്നാൽ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവർ ഒഴികെയുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു എന്നിവർ പങ്കെടുക്കില്ല.

ADVERTISEMENT

യോഗത്തിൽ പങ്കെടുത്തുകൊണ്ട് പ്രതിഷേധം അറിയിക്കാനാണ് മമതയുടെ തീരുമാനം. ബജറ്റിലെ വിവേചനത്തിനെതിരെയും ബംഗാൾ വിഭജിക്കാനുള്ള ഗൂഢാലോചനയ്ക്കെതിരെയും പ്രതിഷേധം രേഖപ്പെടുത്തും. ഇതിന് അവസരം ലഭിച്ചില്ലെങ്കിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോകും. യോഗത്തിൽ പങ്കെടുക്കാത്ത മറ്റുള്ളവർക്കു വേണ്ടിക്കൂടി താനും ഹേമന്ത് സോറനും ശബ്ദമുയർത്തുമെന്നും മമത പറഞ്ഞു. 

നിതി ആയോഗ് പുനഃസംഘടിപ്പിച്ചതിനു ശേഷം നടക്കുന്ന ആദ്യ ഗവേണിങ് കൗൺസിൽ യോഗമാണ് ഇന്നത്തേത്. ശുദ്ധജലം, വൈദ്യുതി, ആരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, ഭൂമിയും വസ്തുവകകളും എന്നീ 5 പ്രധാന പ്രമേയങ്ങളിലാണു ചർച്ചകൾ.

English Summary:

Opposition chief ministers will boycott NITI Aayog meeting except Mamata Banerjee and Hemant Soren