നികുതി കുടിശികയില്ലാ രേഖ എല്ലാ വിദേശയാത്രയ്ക്കും ബാധകമല്ല
ന്യൂഡൽഹി ∙ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർ വിദേശത്തേക്കു പോകാൻ നികുതി കുടിശികയില്ലെന്ന രേഖകൂടി ഹാജരാക്കണമെന്ന നിർദേശം എല്ലാവർക്കും ബാധകമല്ലെന്നു കേന്ദ്ര സർക്കാർ വിശദീകരണം. ഇതുസംബന്ധിച്ച വാർത്തകൾ പ്രചരിക്കുകയും പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തിലാണു കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂഡൽഹി ∙ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർ വിദേശത്തേക്കു പോകാൻ നികുതി കുടിശികയില്ലെന്ന രേഖകൂടി ഹാജരാക്കണമെന്ന നിർദേശം എല്ലാവർക്കും ബാധകമല്ലെന്നു കേന്ദ്ര സർക്കാർ വിശദീകരണം. ഇതുസംബന്ധിച്ച വാർത്തകൾ പ്രചരിക്കുകയും പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തിലാണു കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. 2004ൽ കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് (സിബിഡിടി) കൊണ്ടുവന്ന ഭേദഗതിയാണിതെന്നും രണ്ടു സാഹചര്യങ്ങളിൽ മാത്രമാണ് ഇത്തരമൊരു സർട്ടിഫിക്കറ്റ് വേണ്ടതെന്നു കേന്ദ്രസർക്കാർ പറയുന്നു.
1) ഗുരുതര സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ടവരോ ആദായനികുതി, സ്വത്തുനികുതി ചട്ടങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നേരിടുന്നവരോ ആണെങ്കിൽ ഈ രേഖ ആവശ്യമാണ്.
2) ആദായനികുതി കുടിശിക 10 ലക്ഷം രൂപയ്ക്കു മുകളിലുള്ള വ്യക്തികൾക്കും ഇതു ബാധകമാണ്. നികുതി അടയ്ക്കാനുള്ള നിർദേശം ഒരു ഏജൻസിയും സ്റ്റേ ചെയ്തിട്ടില്ലെങ്കിൽ നികുതി കുടിശികയില്ലെന്ന രേഖ ഹാജരാക്കണം.
ഈ രേഖ ആവശ്യപ്പെടാനുള്ള കാരണം വ്യക്തിയെ കൃത്യമായി അറിയിച്ചിരിക്കണമെന്നും ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണററുടെയോ, ചീഫ് കമ്മിഷണറുടെയോ അനുമതി വാങ്ങിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. നികുതി കുടിശികയില്ലാ രേഖയെന്ന വ്യവസ്ഥ 2015ലെ കള്ളപ്പണ നിരോധന നിയമത്തിന്റെയും ഭാഗമാക്കണമെന്ന നിർദേശം ഇക്കുറി ധന ബില്ലിൽ ഉൾപ്പെടുത്തുകയായിരുന്നു എന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.