പരസ്യരംഗത്തെ ആചാര്യൻ ബോബി സിസ്റ്റ അന്തരിച്ചു
മുംബൈ ∙ രാജ്യത്തെ പരസ്യമേഖലയ്ക്ക് അതുല്യ സംഭാവനകൾ നൽകിയ ബോബി സിസ്റ്റ (ശംഭു വി.സിസ്റ്റ– 93) അന്തരിച്ചു. പ്രമുഖ പരസ്യ ഏജൻസിയായിരുന്ന ‘സിസ്റ്റാസ്’ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്. സംസ്കാരം നടത്തി. അരനൂറ്റാണ്ടോളം ഈ രംഗത്ത് സജീവമായിരുന്ന അദ്ദേഹം അഡ്വർടൈസിങ് സ്റ്റാൻഡേഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഎസ്‌സിഐ) മുൻ ചെയർമാനാണ്.

മുംബൈ ∙ രാജ്യത്തെ പരസ്യമേഖലയ്ക്ക് അതുല്യ സംഭാവനകൾ നൽകിയ ബോബി സിസ്റ്റ (ശംഭു വി.സിസ്റ്റ– 93) അന്തരിച്ചു. പ്രമുഖ പരസ്യ ഏജൻസിയായിരുന്ന ‘സിസ്റ്റാസ്’ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്. സംസ്കാരം നടത്തി.
-
Also Read
മോദി യുക്രെയ്ൻ സന്ദർശിച്ചേക്കും
അരനൂറ്റാണ്ടോളം ഈ രംഗത്ത് സജീവമായിരുന്ന അദ്ദേഹം അഡ്വർടൈസിങ് സ്റ്റാൻഡേഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഎസ്‌സിഐ) മുൻ ചെയർമാനാണ്. അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആജീവനാന്ത പുരസ്കാരം നേടിയിട്ടുണ്ട്. രണ്ടു തവണ സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു.
1934ൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യ പരസ്യ ഏജൻസിയായ സിസ്റ്റ സെയിൽസ് ആൻഡ് പബ്ലിസിറ്റി സർവീസസിന്റെ സ്ഥാപകനായ വെങ്കട്ട് റാവുവിന്റെ മകനായ ബോബി 1950കളിലാണ് പരസ്യരംഗത്ത് സജീവമാകുന്നത്. ഭാര്യ: തിരുവല്ല ചാലക്കുഴി പരേതനായ സി.പി.മാത്തന്റെ മകൾ പരേതയായ ഷീല. മക്കൾ: അപ്പു സിസ്റ്റ (ബെംഗളൂരു), സുഭദ്ര. മരുമകൻ: അറപ്പുരയിൽ ജോർജ് വർഗീസ്.
ബോബിയും സഹോദരിയും ബ്രിട്ടനിൽ പരസ്യമേഖലയിൽ പഠനം നടത്തവേ, 1951ൽ വിമാന അപകടത്തിലാണ് അച്ഛൻ വെങ്കട്ട് റാവു മരിക്കുന്നത്. കമ്പനി ഡയറക്ടർമാരിൽ ഒരാളുടെ നോമിനിയായ പ്രേം നാരായൺ തുടർന്ന് സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുത്തു.
1968ൽ പ്രേം നാരായണന്റെ കാലാവധി അവസാനിക്കുമ്പോൾ, നഷ്ടത്തിലായിരുന്ന കമ്പനിയുടെ സാരഥ്യമാണ് ബോബി ഏറ്റെടുക്കുന്നത്.