സ്വർണക്കടത്തുകാർക്കെതിരെ ആരു കേസെടുക്കും? ബിഎൻഎസ് 111–ാം വകുപ്പിൽ ആശയക്കുഴപ്പം
ന്യൂഡൽഹി ∙ ഭാരത് ന്യായ് സംഹിതയിൽ (ബിഎൻഎസ്) സംഘടിത കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ള 111–ാം വകുപ്പ് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നു. സ്വർണക്കടത്തുകാർക്കെതിരെ ആരാണു കേസെടുക്കേണ്ടതെന്ന കാര്യത്തിലാണ് അവ്യക്തത. സ്വർണമുൾപ്പെടെ രാജ്യാന്തര കള്ളക്കടത്തിൽ കേസെടുക്കാൻ കസ്റ്റംസ് നിയമപ്രകാരം കസ്റ്റംസിനും ഡിആർഐക്കുമാണ് അധികാരം. ബിഎൻഎസിന്റെ 111–ാം വകുപ്പിൽ സ്വർണമുൾപ്പെടെയുളള വസ്തുക്കളുടെ കള്ളക്കടത്ത് സാമ്പത്തികക്കുറ്റത്തിന്റെ വിഭാഗത്തിൽ പെടുത്തിയിട്ടില്ല.

സാമ്പത്തിക കുറ്റമായി ഹവാല ഇടപാട് ഉൾപ്പെടുത്തിയതിന്റെയും രണ്ടോ അതിലധികമോ ആളുകൾ നടത്തുന്ന നിയമവിരുദ്ധമായ പ്രവർത്തനം സംഘടിത കുറ്റകൃത്യമാണെന്ന നിർവചനത്തിന്റെയും അടിസ്ഥാനത്തിലാണു കള്ളക്കടത്തിൽ പൊലീസ് കേസെടുക്കുന്നത്. കാരിയർ, സ്വർണം അയച്ച ആൾ, ഏറ്റുവാങ്ങുന്നയാൾ എന്നിവരുണ്ടാകുമെന്നതിനാൽ കള്ളക്കടത്ത് സംഘടിത കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്നാണു പൊലീസ് നിലപാട്. ബിഎൻഎസ് പ്രകാരം സംഘടിത കുറ്റകൃത്യമാകണമെങ്കിൽ, പ്രതി 3 വർഷത്തിലധികം ശിക്ഷ ലഭിക്കുന്ന കുറ്റം ഒറ്റയ്ക്കോ സംഘത്തിലൊരാളെന്ന നിലയിലോ ചെയ്തുവെന്ന് ആരോപിക്കപ്പെട്ടയാളായിരിക്കണം. പ്രതിക്കെതിരെ 10 വർഷത്തിനകം സമർപ്പിക്കപ്പെട്ട ഒന്നിലധികം കുറ്റപത്രങ്ങൾ കോടതി സ്വീകരിച്ചിട്ടുണ്ടാകുകയും വേണം. 2 വ്യവസ്ഥകളും കള്ളക്കടത്തുകാരെ, ബിഎൻഎസ് പ്രകാരമുള്ള കേസിൽനിന്നു രക്ഷപ്പെടുത്താൻ സഹായിക്കുമെന്നാണു കസ്റ്റംസിന്റെ വിലയിരുത്തൽ. ആദ്യമായി പിടിക്കപ്പെടുന്നയാളും മറ്റാരുടെയും സഹായമില്ലാതെ സ്വർണക്കടത്തു നടത്തുന്നയാളും സംഘടിത കുറ്റകൃത്യത്തിന്റെ നിർവചനത്തിൽ വരുമോയെന്ന ചോദ്യവും ഉയരുന്നു.
സ്വർണക്കടത്തു പിടിക്കുന്നതു സംബന്ധിച്ചു കേരളത്തിൽ പൊലീസും കസ്റ്റംസും തമ്മിൽ നേരത്തെ തന്നെ ആശയക്കുഴപ്പമുണ്ട്. സംശയാസ്പദമായ രീതിയിൽ കടത്തുകയായിരുന്ന സ്വർണം പിടികൂടിയെന്ന നിലയിലാണ്, ബിഎൻഎസ് നിലവിൽ വന്ന ഈമാസം ഒന്നിനു മുൻപു സ്വർണക്കടത്തിൽ പൊലീസ് കേസെടുത്തിരുന്നത്. സ്വർണം കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിലെടുത്തയാളോട്, പിന്നീട് ഹാജരാകാൻ നോട്ടിസ് നൽകി വിടുകയും കസ്റ്റംസിനു റിപ്പോർട്ട് നൽകുകയും ചെയ്യും. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നില്ല.
അതേസമയം, ഈമാസം മൂന്നിന് കോഴിക്കോട് വിമാനത്താവളത്തിനു സമീപത്തുനിന്ന് കരിപ്പൂർ പൊലീസ് 900 ഗ്രാം കള്ളക്കടത്തു സ്വർണം പിടികൂടിയ കേസിലെ പ്രതിയെ ബിഎൻഎസ് 111–ാം വകുപ്പു പ്രകാരം റിമാൻഡ് ചെയ്യുകയായിരുന്നു. വകുപ്പിന്റെ ബലത്തിൽ പൊലീസ് തുടരന്വേഷണം നടത്തുമോയെന്ന ആശങ്കയും കസ്റ്റംസിനുണ്ട്. കള്ളക്കടത്തു തടയാനുള്ള പ്രത്യേക നിയമമായ കസ്റ്റംസ് ആക്ട് നിലനിൽക്കെ, ബിഎൻഎസ് പ്രകാരമുള്ള കേസ് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും ഇതോടെ, കള്ളക്കടത്തു കേസ് പൂർണമായും ഇല്ലാതാകുമോയെന്നും കസ്റ്റംസ് ആശങ്കപ്പെടുന്നു. ഭാരതീയ് നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) 106–ാം വകുപ്പു പ്രകാരം, സംശയകരമായ സാഹചര്യത്തിൽ പൊലീസ് പിടിച്ചെടുക്കുന്ന സാധനങ്ങൾ കോടതിയിൽ ഹാജരാക്കണമെന്നു മാത്രമാണു പറയുന്നത്. പഴയ ക്രിമിനൽ നടപടിച്ചട്ടത്തിലെ (സിആർപിസി) അതേ വ്യവസ്ഥയാണിത്.