ആധാർ വിവരങ്ങൾ കോടതിക്ക് ആവശ്യപ്പെടാം: ഹൈക്കോടതി
ന്യൂഡൽഹി ∙ അസാധാരണ സാഹചര്യങ്ങളിൽ ഒരു വ്യക്തിയുടെ ആധാർ വിവരങ്ങൾ കോടതിക്കു കൈമാറാൻ ആധാർ അതോറിറ്റിക്കു (യുഐഡിഎഐ) നിർദേശം നൽകാമെന്നും ഇതിനു മുൻകൂർ വാദത്തിന്റെ ആവശ്യമില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം വിവരങ്ങൾ സീൽ ചെയ്ത കവറിൽ വേണം കൈമാറാനെന്നും ജഡ്ജിമാരായ പ്രതിഭാ എം. സിങ്, അമിത് ശർമ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.

ആധാർ വിവരങ്ങൾ സ്വകാര്യമാണെന്നും വ്യക്തിവിവരങ്ങൾ കൈമാറുകയെന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നും സുപ്രീം കോടതി മുൻപു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതിൽ ചില ഇളവുകളുണ്ടെന്നു കോടതി പറഞ്ഞു. കാണാതായ അമ്മയെ കണ്ടെത്താൻ ഒരു മകൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഇത്തരത്തിലുള്ള ഒന്നാണെന്നും കോടതി പറഞ്ഞു. 2019 ൽ കാണാതായ അമ്മയ കണ്ടെത്താൻ ഡൽഹി പൊലീസിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു വന്ദന എന്ന യുവതി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.