ന്യൂഡൽഹി ∙ എസ്‌സി, എസ്ടി വിഭാഗങ്ങളിലെ മേൽത്തട്ടുകാരെ കണ്ടെത്തണമെന്ന സുപ്രീം കോടതിയിലെ 4 ജഡ്ജിമാരുടെ നിരീക്ഷണം നടപ്പായാൽ നിലവിലെ സംവരണ നയത്തിൽ വൻമാറ്റമാകും സംഭവിക്കുക. നിലവിൽ ഇതര പിന്നാക്ക വിഭാഗക്കാരുടെ (ഒബിസി) കാര്യത്തിൽ മാത്രമാണ് മേൽത്തട്ടു പരിഗണിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്‌സി, എസ്ടി വിഭാഗത്തിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മക്കളെ അതേവിഭാഗത്തിൽ കൂടുതൽ പിന്നാക്കം നിൽക്കുന്നതും ഗ്രാമീണ സ്കൂളിൽ പഠിക്കുന്നതുമായ കുട്ടികളുമായി താരതമ്യപ്പെടുത്താൻ കഴിയുമോയെന്നു ജസ്റ്റിസ് ബി.ആർ.ഗവായ് ചോദിച്ചു. മികച്ച സാമ്പത്തിക സാഹചര്യമുള്ള കുട്ടിക്കു നല്ല വീടും കോച്ചിങ് സൗകര്യവുമെല്ലാമുണ്ടാകും. എന്നാൽ, മറുഭാഗത്ത് കുട്ടിക്ക് ആവശ്യമായ കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ രക്ഷിതാവിന് അറിയണമെന്നുപോലുമില്ലെന്നും ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി. ഒന്നാം തലമുറ മികച്ച ജീവിതനിലവാരം കൈവരിച്ചാൽ രണ്ടാം തലമുറയ്ക്കു സംവരണത്തിന് അർഹതയില്ലെന്നും ജസ്റ്റിസ് പങ്കജ് മിത്തലും എസ്‌സി, എസ്‌ടി മേൽത്തട്ട് നിർണയത്തിനുള്ള വ്യവസ്ഥകൾ ഒബിസിയുടേതിൽനിന്നു വ്യത്യസ്തമായിരിക്കണമെന്നു ജസ്റ്റിസ് വിക്രംനാഥും നിരീക്ഷിച്ചു. എസ്‌സി, എസ്‌ടി മേൽത്തട്ടു നിർണയം ഭരണഘടനാപരമായ അനിവാര്യതയാണെന്നു ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ വിലയിരുത്തി. 

ADVERTISEMENT

2020 ൽ അഞ്ചംഗ ബെഞ്ചും വിധിച്ചത്  ഉപസംവരണം 

ന്യൂഡൽഹി ∙ 2010 ലെ പഞ്ചാബ്–ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പഞ്ചാബ് സർക്കാർ നൽകിയതുൾപ്പെടെയുള്ള 23 ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. എസ്‌സി സംവരണത്തിൽ 50% വാൽമീകി, മസാബി സിഖ് വിഭാഗക്കാർക്ക് ഉപസംവരണം ചെയ്തുള്ള പഞ്ചാബ് സർക്കാരിന്റെ 2006 ലെ പിന്നാക്ക സംവരണ നിയമത്തിലെ ചട്ടം ഹൈക്കോടതി 2010 ൽ റദ്ദാക്കിയിരുന്നു. ഇതിനെതിരെയുള്ളതാണ് ഹർജികൾ. പട്ടികജാതികളിൽ തന്നെ ഏറ്റവും പിന്നാക്കമായവർക്കായി നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് 2020 ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞെങ്കിലും സുപ്രീം കോടതിയുടെ തന്നെ 2004 ലെ ഇ.വി.ചിന്നയ്യ കേസ് വിധിക്കു വിരുദ്ധമായതിനാലാണ് ഏഴംഗ ബെഞ്ചിനു വിട്ടത്. എസ്‌സി ഉപസംവരണം ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനമാണെന്നും പാർലമെന്റിനു മാത്രമേ ഇത്തരത്തിൽ സംവരണം ഏർപ്പെടുത്താൻ സാധിക്കൂ എന്നുമായിരുന്നു ചിന്നയ്യ കേസിലെ വിധി.

ADVERTISEMENT

വിധികാത്ത് കേരളം

തിരുവനന്തപുരം ∙ കേരളത്തിൽ പട്ടിക ജാതിക്കാർക്ക് 8 ശതമാനവും പട്ടിക വർഗക്കാർക്ക് 2 ശതമാനവുമാണു സംവരണം. 2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ പട്ടികജാതി ജനസംഖ്യ 30.39 ലക്ഷമാണ് (ജനസംഖ്യയുടെ 9.10%). പട്ടികവർഗക്കാരുടെ ജനസംഖ്യ 4.84 ലക്ഷവും (1.45%). ഭരണഘടനയുടെ 246–ാം അനുച്ഛേദം അനുസരിച്ച് ജനസംഖ്യാ കണക്കെടുപ്പ് നടത്തേണ്ടത് കേന്ദ്ര സർക്കാരാണെങ്കിലും ഭേദഗതി പ്രകാരം സെൻസസിനുള്ള അധികാരം ഇപ്പോൾ സംസ്ഥാനങ്ങൾക്കുമുണ്ട്. സുപ്രീം കോടതി വിധിയും സംസ്ഥാനങ്ങൾക്കു ജാതി സെൻസസ് നടത്താമെന്നാണ്. എന്നാൽ, വിവാദം ഭയന്ന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ സർക്കാർ മടിക്കുകയാണ്. 2 സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതിൽ വിധി വരുന്നതുവരെ തീരുമാനമെടുക്കേണ്ടെന്നുമാണ് സർക്കാർ തീരുമാനം.

English Summary:

Supreme Court judges aims to find upper castes of SC and ST categories