വാഹനാപകടം: ഗുരുതര പരുക്കേൽക്കുന്നവർക്ക് 1.5 ലക്ഷത്തിന്റെ സൗജന്യ ചികിത്സ
ന്യൂഡൽഹി ∙ റോഡുകളിലെ വാഹനാപകടങ്ങളിൽ ഗുരുതരമായോ അതീവ ഗുരുതരമായോ പരുക്കേൽക്കുന്നവർക്കു പണമടയ്ക്കാതെ, 1.5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിയതായി ഗതാഗത മന്ത്രാലയം. റോഡപകടത്തിൽ പെടുന്ന ആർക്കും മികച്ച ചികിത്സ ലഭിക്കാൻ സഹായകരമാകുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതി ദേശീയ ആരോഗ്യ അതോറിറ്റിയുമായി സഹകരിച്ചാണു നടപ്പാക്കുന്നതെന്നും ഗതാഗതമന്ത്രാലയം ലോക്സഭയെ അറിയിച്ചു.

ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ആരോഗ്യ പദ്ധതിയിൽ (എബിപിഎവൈ) എംപാനൽ ചെയ്ത ആശുപത്രികളിലാണ് ഒരാഴ്ചത്തെ ചികിത്സ ലഭ്യമാക്കുക. രാജ്യത്തെ ഏതു റോഡിലുണ്ടാകുന്ന അപകടത്തിൽ പെടുന്നവരും അർഹരാണ്. ചികിത്സയ്ക്കു വേണ്ടി വരുന്ന തുക, അതതു മോട്ടർ വാഹന അപകട ഫണ്ടിൽ നിന്ന് ആശുപത്രികൾക്കു നൽകും. ഈവർഷം മേയിൽ പ്രഖ്യാപിച്ച പദ്ധതി, ചണ്ഡിഗഡിലും അസമിലും ആദ്യഘട്ടമെന്ന നിലയിൽ നടപ്പാക്കി. മറ്റിടങ്ങളിൽ പദ്ധതി എപ്പോൾ നടപ്പാക്കുമെന്നു മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
ദേശീയ ആരോഗ്യ അതോറിറ്റി, പൊലീസ്, എംപാനൽ ചെയ്ത ആശുപത്രികൾ, സംസ്ഥാന ആരോഗ്യ വകുപ്പ്, നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ, ജനറൽ ഇൻഷുറൻസ് കൗൺസിൽ എന്നിവയും പദ്ധതിയിൽ പങ്കാളികളാകും.
എബിപിഎവൈയിൽ എംപാനൽ ചെയ്ത ആശുപത്രികൾ സമീപത്തുണ്ടെങ്കിൽ, വാഹനാപകടങ്ങളിലെ ഇരകൾക്ക് താമസംകൂടാതെ മികച്ച ചികിത്സ ലഭിക്കാൻ പദ്ധതി സഹായകരമാകും.
ആശുപത്രികളിൽ ബിൽ അടയ്ക്കുന്നതടക്കമുള്ള നൂലാമാലകൾ, അപകടങ്ങളിൽ ഗുരുതരമായി പരുക്കേൽക്കുന്നവർക്കു ചികിത്സ നിഷേധിക്കപ്പെടാനോ വൈകാനോ ഇടയാക്കുന്നതായി വ്യാപകമായി പരാതിയുണ്ട്. ഇതു പരിഹരിക്കുന്നതിന്റെ ആദ്യപടിയായി, 2022 ൽ 76 കോടി രൂപ സഞ്ചിതധനവുമായി കേന്ദ്ര സർക്കാർ മോട്ടർ വാഹന ആക്സിഡന്റ് ഫണ്ട് ട്രസ്റ്റ് രൂപീകരിച്ചിരുന്നു.
പദ്ധതിക്കു പണം കണ്ടെത്താൻ, വാഹന ഇൻഷുറൻസ് കമ്പനികളുടെ സഹായവും ഗതാഗതമന്ത്രാലയം തേടിയിട്ടുണ്ട്. തേഡ് പാർട്ടി ഇൻഷുറൻസ് തുകയുടെ 2.97% മോട്ടർ വാഹനാപകട ഫണ്ടിലേക്കു മാറ്റണമെന്നാണു മന്ത്രാലയത്തിന്റെ ആവശ്യം. അപകടത്തിൽ പെട്ട് ആരും തിരിഞ്ഞുനോക്കാത്ത കേസുകളിൽ, മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ജനറൽ ഇൻഷുറൻസ് കൗൺസിൽ നിലവിൽ നൽകുന്നുണ്ട്.
അതേസമയം, ആശുപത്രി പണമടയ്ക്കാതെ തന്നെ ഇരകൾക്ക് അടിയന്തര ചികിത്സ നൽകാൻ പദ്ധതിയൊന്നുമുണ്ടായിരുന്നില്ല. 2022 ൽ രാജ്യത്ത് 4.61 ലക്ഷം വാഹനാപകടങ്ങളിൽ 1.69 ലക്ഷം പേർ മരിച്ചതായും 4.43 ലക്ഷം പേർക്കു പരുക്കേറ്റതായുമാണു കണക്ക്.