ന്യൂഡൽഹി ∙ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്–യുജി പരീക്ഷയുടെ നടത്തിപ്പിൽ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ഇക്കൊല്ലം വരുത്തിയ പിഴവുകൾ എണ്ണിപ്പറഞ്ഞ സുപ്രീം കോടതി, മേലിൽ അവ ആവർത്തിക്കരുതെന്നു മുന്നറിയിപ്പു നൽകി. എൻടിഎ ഇത്തവണ പരീക്ഷ നടത്തിയ രീതി കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്–യുജി പരീക്ഷയുടെ നടത്തിപ്പിൽ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ഇക്കൊല്ലം വരുത്തിയ പിഴവുകൾ എണ്ണിപ്പറഞ്ഞ സുപ്രീം കോടതി, മേലിൽ അവ ആവർത്തിക്കരുതെന്നു മുന്നറിയിപ്പു നൽകി. എൻടിഎ ഇത്തവണ പരീക്ഷ നടത്തിയ രീതി കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. ഒപ്പം, കോടതി നിയോഗിച്ച കെ.രാധാകൃഷ്ണൻ സമിതിയുടെ ശുപാർശ പ്രകാരം ഭാവിയിലെ പരീക്ഷകൾക്കായി പഴുതടച്ച നടപടികൾ കൈക്കൊള്ളാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

‘സുപ്രധാനമായ വലിയ മത്സരപരീക്ഷകളുടെ നടത്തിപ്പിന്റെ ഉത്തരവാദിത്തം വഹിക്കുന്ന എൻടിഎക്കു തെറ്റായ തീരുമാനം എടുക്കാൻ പറ്റില്ല. തെറ്റായ തീരുമാനം കൈക്കൊണ്ട ശേഷം പിന്നീടൊരു ഘട്ടത്തിൽ തിരുത്താമെന്ന രീതിയും നടപ്പില്ല. സുതാര്യത ഉറപ്പാക്കുമ്പോൾ വീഴ്ചകൾ അംഗീകരിക്കാവുന്നതല്ല.’ – കോടതി എൻ‍ടിഎയെ ഓർമിപ്പിച്ചു. 

ADVERTISEMENT

എൻടിഎക്കു സംഭവിക്കുന്ന പിഴവുകൾ വിദ്യാർഥികളുടെ താൽപര്യത്തിന് എതിരാണെന്നു വ്യക്തമാക്കുന്ന വിധിന്യായത്തിൽ, പുനഃപരീക്ഷ വേണമെന്ന ആവശ്യം നിരസിക്കാനുള്ള കാരണങ്ങളും വിശദീകരിച്ചിട്ടുണ്ട്. 

പിഴവുകൾ ഉണ്ടായെങ്കിലും നീറ്റ് യുജി പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന വ്യാപക ചോർച്ചയായി അതു മാറിയില്ലെന്നാണു ബെഞ്ചിന്റെ നിരീക്ഷണം. നിലവിലുള്ള പരീക്ഷാസംവിധാനം പരിശോധിക്കാനും ഉചിതമായ നടപടികൾ ശുപാർശ ചെയ്യാനും കോടതി കെ.രാധാകൃഷ്ണൻ സമിതിയോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 30നകം റിപ്പോർട്ട് തയാറാക്കി, തുടർന്നു ഒരു മാസത്തിനുള്ളിൽ പദ്ധതി തയാറാക്കി കോടതിയെ അറിയിക്കണം. 

എൻടിഎയുടെ പിഴവുകൾ

∙ ചോദ്യക്കടലാസിന്റെ സുരക്ഷ, കൈകാര്യം ചെയ്യൽ എന്നിവയിൽ വീഴ്ച 

ADVERTISEMENT

∙ പരീക്ഷ നടത്തിപ്പിൽ നേരിട്ടു ബന്ധമില്ലാത്തവരെ വിശ്വാസത്തിലെടുത്തു.

∙ സമയനഷ്ടം പരിഹരിക്കാൻ 1563 വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകി. 

∙ പരീക്ഷയിലെ 19–ാം ചോദ്യത്തിന്, 2 ഓപ്ഷനുകൾ ശരിയുത്തരമായി കണക്കാക്കി മാർക്ക് നൽകി. 

സമിതിക്കുള്ള നിർദേശങ്ങൾ

ADVERTISEMENT

∙ പരീക്ഷ റജിസ്ട്രേഷനു സമയക്രമം നിശ്ചയിക്കണം. 

∙ പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിലെ രീതി പുനഃപരിശോധിക്കണം.

∙ പരീക്ഷ പേപ്പറുകൾ അച്ചടിക്കുന്നതു മുതൽ പരീക്ഷാകേന്ദ്രത്തിൽ എത്തിക്കുന്നതു വരെ നടപടികൾ പുനഃപരിശോധിക്കണം.

∙ ആൾമാറാട്ടം തടയാൻ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കണം.

English Summary:

Supreme Court warning to NTA in NEET–UG exam issue