ആംസ്ട്രോങ്ങിന്റെ കുടുംബത്തിന് വധഭീഷണി; ഒരാൾ അറസ്റ്റിൽ
ചെന്നൈ ∙ കൊല്ലപ്പെട്ട തമിഴ്നാട് ബിഎസ്പി നേതാവ് കെ.ആംസ്ട്രോങ്ങിന്റെ കുടുംബത്തിനു നേരെ വധഭീഷണി ഉയർന്നതിനെത്തുടർന്ന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വീടിനു നേരെ ബോംബ് ആക്രമണം നടത്തുമെന്നും ആംസ്ട്രോങ്ങിന്റെ മകളെ തട്ടിക്കൊണ്ടു പോകുമെന്നും ഭീഷണിപ്പെടുത്തിയുള്ള കത്താണു വീട്ടിലെത്തിയത്. വീടിനു മുന്നിൽ സായുധ സേനയെ വിന്യസിക്കുകയും ആംസ്ട്രോങ്ങിന്റെ ഭാര്യ പോർക്കൊടിക്കും മകൾക്കും പൊലീസ് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. കത്തയച്ചതായി സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈ ∙ കൊല്ലപ്പെട്ട തമിഴ്നാട് ബിഎസ്പി നേതാവ് കെ.ആംസ്ട്രോങ്ങിന്റെ കുടുംബത്തിനു നേരെ വധഭീഷണി ഉയർന്നതിനെത്തുടർന്ന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വീടിനു നേരെ ബോംബ് ആക്രമണം നടത്തുമെന്നും ആംസ്ട്രോങ്ങിന്റെ മകളെ തട്ടിക്കൊണ്ടു പോകുമെന്നും ഭീഷണിപ്പെടുത്തിയുള്ള കത്താണു വീട്ടിലെത്തിയത്. വീടിനു മുന്നിൽ സായുധ സേനയെ വിന്യസിക്കുകയും ആംസ്ട്രോങ്ങിന്റെ ഭാര്യ പോർക്കൊടിക്കും മകൾക്കും പൊലീസ് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. കത്തയച്ചതായി സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പോർക്കൊടി നിലവിൽ പാർട്ടി കോ ഓർഡിനേറ്ററാണ്. കഴിഞ്ഞ 5നാണു ബിഎസ്പി തമിഴ്നാട് പ്രസിഡന്റും അഭിഭാഷകനുമായ കെ.ആംസ്ട്രോങ് പെരമ്പൂരിൽ കൊല്ലപ്പെട്ടത്. കേസിൽ 18 പ്രതികളെ പിടികൂടി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത പ്രതി തിരുവെങ്കിടം തെളിവെടുപ്പിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചിരുന്നു