ന്യൂഡൽഹി ∙ മത്സരപ്പരീക്ഷകൾക്കുള്ള പരിശീലന കേന്ദ്രങ്ങൾ മരണത്തിന്റെ അറകളായി മാറിയെന്നും അവർ വിദ്യാർഥികളുടെ ജീവൻവച്ചു കളിക്കുകയാണെന്നും സുപ്രീം കോടതിയുടെ വിമർശനം. രാജ്യത്തിന്റെ പലഭാഗത്തു നിന്നു പഠനാവശ്യത്തിനു ഡൽഹിയിലെത്തുന്ന വിദ്യാർഥികൾക്ക് ജീവൻ നഷ്ടമാകുന്ന സാഹചര്യം ദൗർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രജീന്ദർ നഗറിലെ റാവൂസ് സിവിൽ സർവീസ് കോച്ചിങ് സെന്ററിലെ വെള്ളക്കെട്ടിൽ മലയാളി വിദ്യാർഥി ഉൾപ്പെടെ 3 പേർ മരിച്ച സംഭവത്തിലാണ് ജഡ്ജിമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവർ സർക്കാരിനെ വിമർശിച്ചത്. കേന്ദ്ര സർക്കാർ, നഗര മന്ത്രാലയം, ഡൽഹി സർക്കാർ, മുനിസിപ്പൽ കോർപറേഷൻ എന്നിവരിൽ നിന്നു മറുപടി തേടി കോടതി നോട്ടിസയച്ചു. 

ADVERTISEMENT

‘എല്ലാവരുടയും കണ്ണുതുറപ്പിക്കുന്ന സംഭവം’ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും ഈ വിഷയത്തിൽ ഇതുവരെ ഫലപ്രദമായ എന്തു നടപടി സ്വീകരിച്ചെന്ന് അറിയില്ല. ഏതായാലും സംഭവം ദൗർഭാഗ്യകരമാണ്–കോടതി പറഞ്ഞു. ഡൽഹിയിലെ പരിശീലന കേന്ദ്രങ്ങളിൽ സമാന സംഭവം ആവർത്തിക്കുന്നില്ലെന്ന് ഉറപ്പിക്കാൻ സ്വീകരിക്കുന്ന നടപടികൾ എന്തെല്ലാമെന്നു വ്യക്തമാക്കാനും കോടതി നിർദേശിച്ചു. കാലടി നീലീശ്വരം സ്വദേശി നെവിൻ‌ ഡാൽവിൻ ഉൾപ്പെടെ വിദ്യാർഥികളാണ് വെള്ളക്കെട്ടിൽ മുങ്ങിമരിച്ചത്.

English Summary:

Is Exam Coaching Centers Chambers of Death? asks Supreme Court