ഇൻഷുറൻസ് പ്രീമിയത്തിന് 18% ജിഎസ്ടി: ഇന്ത്യാസഖ്യം എംപിമാർ ധർണ നടത്തി
ന്യൂഡൽഹി ∙ ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിനുള്ള 18% ജിഎസ്ടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റ് പരിസരത്ത് പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേതൃത്വം നൽകി. ‘നികുതി ഭീകരത അവസാനിപ്പിക്കൂ’ എന്ന പ്ലക്കാർഡുകളുമായിട്ടായിരുന്നു എംപിമാരുടെ പ്രതിഷേധം.

ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയത്തിന്മേൽ 3 വർഷത്തിനിടയ്ക്ക് ജിഎസ്ടി ആയി ഈടാക്കിയത് 21,255 കോടി രൂപയാണെന്ന് കഴിഞ്ഞ ദിവസം സർക്കാർ ലോക്സഭയിൽ അറിയിച്ചിരുന്നു. പ്രീമിയത്തിന്മേലുള്ള ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ധനമന്ത്രിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും നിർമല സീതാരാമന് കത്തയച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് ഇരുസഭകളിലും ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനങ്ങളും കേന്ദ്രവും ഭാഗമായ ജിഎസ്ടി കൗൺസിലിന്റെ പരിധിയിലുള്ള കാര്യമാണെന്നാണ് ധനമന്ത്രാലയത്തിന്റെ വാദം.