ന്യൂഡൽഹി ∙ പട്ടികവിഭാഗങ്ങളിലെ മേൽത്തട്ടുകാരെ (ക്രീമി ലെയർ) തരംതിരിച്ച് സംവരണ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതിയുടെ അഭിപ്രായം കേന്ദ്ര സർക്കാർ തള്ളി. നിർദേശം നടപ്പാക്കില്ലെന്നു കേന്ദ്ര മന്ത്രിസഭായോഗത്തിനു ശേഷം മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പട്ടികജാതി, പട്ടികവർഗ (എസ്‌സി, എസ്ടി) വിഭാഗങ്ങൾക്കുള്ളിൽ മേൽത്തട്ടുകാരെ നിർണയിക്കാനുള്ള വ്യവസ്ഥ ഭരണഘടനയിൽ ഇല്ലെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബി.ആർ.അംബേദ്കർ മുന്നോട്ടുവച്ച ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നു പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പട്ടികവിഭാഗങ്ങളിലെ മേൽത്തട്ടുകാരെ (ക്രീമി ലെയർ) തരംതിരിച്ച് സംവരണ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതിയുടെ അഭിപ്രായം കേന്ദ്ര സർക്കാർ തള്ളി. നിർദേശം നടപ്പാക്കില്ലെന്നു കേന്ദ്ര മന്ത്രിസഭായോഗത്തിനു ശേഷം മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പട്ടികജാതി, പട്ടികവർഗ (എസ്‌സി, എസ്ടി) വിഭാഗങ്ങൾക്കുള്ളിൽ മേൽത്തട്ടുകാരെ നിർണയിക്കാനുള്ള വ്യവസ്ഥ ഭരണഘടനയിൽ ഇല്ലെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബി.ആർ.അംബേദ്കർ മുന്നോട്ടുവച്ച ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നു പറഞ്ഞു. അതേസമയം, പരാമർശത്തിന് ഇടയാക്കിയ വിധിയിലെ പ്രധാനഭാഗത്തെക്കുറിച്ചു സർക്കാർ പ്രതികരിച്ചില്ല. പട്ടികജാതി, പട്ടിക വർഗങ്ങളിലെ അതിപിന്നാക്ക സമുദായങ്ങൾക്ക് സംവരണത്തിന്റെ മെച്ചം കൂടുതൽ ലഭിക്കാൻ ഉപസംവരണം ആകാമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭൂരിപക്ഷ ബെഞ്ച് വ്യക്തമാക്കിയത്. 

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച ബിജെപിയിലെ എസ്‌സി, എസ്ടി എംപിമാരുടെ സംഘം മേൽത്തട്ട് എന്ന പേരിലുള്ള ഒഴിവാക്കൽ പാടില്ലെന്ന് ആവശ്യപ്പെട്ടിരുന്നു. ചില ജഡ്ജിമാരുടെ വെറും പരാമർശം മാത്രമാണിതെന്നും സർക്കാരിനു ബാധകമല്ലെന്നും പ്രധാനമന്ത്രി ഇവർക്കു മറുപടി നൽകിയതിനു പിന്നാലെയാണ് മന്ത്രിസഭായോഗവും വിഷയം ചർച്ച ചെയ്തത്. മന്ത്രിസഭായോഗത്തിൽ ആരാണ് ഇതേക്കുറിച്ചുള്ള ചർച്ചയ്ക്കു തുടക്കമിട്ടതെന്ന ചോദ്യം ഉയർന്നെങ്കിലും മന്ത്രിസഭ കൂട്ടായാണ് വിഷയം ചർച്ച ചെയ്തതെന്നും തീരുമാനം സുചിന്തിതമാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. 

ADVERTISEMENT

മേൽത്തട്ടുകാരെ കണ്ടെത്തി അവരെ സംവരണപരിധിയിൽനിന്ന് ഒഴിവാക്കുന്ന വിഷയത്തിൽ നയം രൂപീകരിക്കാനാണു ഭരണഘടനാ ബെഞ്ചിലെ 4 ജഡ്ജിമാർ ശുപാർശയെന്ന രീതിയിൽ നിർദേശം മുന്നോട്ടുവച്ചത്. യഥാർഥ തുല്യതയ്ക്ക് ഇതാണു വഴിയെന്നും നിർദേശം മുന്നോട്ടുവച്ച ജഡ്ജിമാരായ ബി.ആർ.ഗവായ്, വിക്രംനാഥ്, പങ്കജ് മിത്തൽ, സതീഷ് ചന്ദ്ര ശർമ എന്നിവർ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഇക്കാര്യത്തെക്കുറിച്ചു വിധിയിൽ പരാമർശിച്ചില്ല. 70 അംഗ ബിജെപി എംപിമാരാണ് ഇന്നലെ വിഷയം ഉയർത്തി പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഇതു നടപ്പാക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്ന് മോദി അവർക്ക് ഉറപ്പു നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. 

English Summary:

Government of india rejects Supreme Court's suggestion regarding Scheduled Caste reservation