മദ്രസ അഫിലിയേഷൻ: യുപിയിൽ പുതിയ 2 സർവകലാശാലകൾ സ്ഥാപിക്കുമെന്ന് മന്ത്രി
ലക്നൗ∙ ഉത്തർ പ്രദേശിൽ മദ്രസകൾക്ക് അഫിലിയേഷൻ നൽകാനായി 2 സർവകലാശാലകൾ സ്ഥാപിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി ഓം പ്രകാശ് രാജബർ പറഞ്ഞു. മദ്രസകൾക്ക് അംഗീകാരവും ഗ്രാന്റും നൽകുന്നതു സർവകാശാലകൾ ആയിരിക്കും.

നിലവിൽ യുപി മദ്രസ വിദ്യാഭ്യാസ ബോർഡാണ് അംഗീകാരം നൽകുന്നത്. 25,000 മദ്രസകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 16500 എണ്ണത്തിനു മാത്രമാണ് സർക്കാർ അംഗീകാരമുള്ളത്.
അതേസമയം ഈ രംഗത്ത് പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിനു മുൻപു സംഘടനകളുമായി ചർച്ച നടത്തണമെന്ന് ജമാഅത്ത് ഉലമ ഹിന്ദ് വക്താവ് മൗലാന കാബ് റഷീദി ആവശ്യപ്പെട്ടു.
സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്താനും ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് അധികാരം നൽകുന്നതായി റഷീദി പറഞ്ഞു. പുതിയ മാറ്റങ്ങൾ കൊണ്ടുവരുമ്പോഴും ഈ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.