ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് വൈകില്ലെന്ന് കമ്മിഷൻ
ന്യൂഡൽഹി ∙ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പു തീയതി തിരഞ്ഞെടുപ്പു കമ്മിഷൻ ഉടൻ പ്രഖ്യാപിക്കും. സെപ്റ്റംബർ മുപ്പതിനകം തിരഞ്ഞെടുപ്പു പൂർത്തിയാക്കാൻ കഴിഞ്ഞ ഡിസംബറിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ 3 അംഗ സമിതി കഴിഞ്ഞ 8 മുതൽ 10 വരെ ജമ്മു കശ്മീർ സന്ദർശിച്ചു രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതികരണം ജനാധിപത്യത്തിലുള്ള അവരുടെ വിശ്വാസത്തിന്റെ തെളിവാണെന്നും

ന്യൂഡൽഹി ∙ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പു തീയതി തിരഞ്ഞെടുപ്പു കമ്മിഷൻ ഉടൻ പ്രഖ്യാപിക്കും. സെപ്റ്റംബർ മുപ്പതിനകം തിരഞ്ഞെടുപ്പു പൂർത്തിയാക്കാൻ കഴിഞ്ഞ ഡിസംബറിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ 3 അംഗ സമിതി കഴിഞ്ഞ 8 മുതൽ 10 വരെ ജമ്മു കശ്മീർ സന്ദർശിച്ചു രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതികരണം ജനാധിപത്യത്തിലുള്ള അവരുടെ വിശ്വാസത്തിന്റെ തെളിവാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്നാണു പാർട്ടികളുടെ അഭിപ്രായമെന്നും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പിനു ശേഷം ജമ്മു കശ്മീരിനു സംസ്ഥാന പദവി എന്ന നിലപാടിലാണു കേന്ദ്ര സർക്കാർ.
87.09 ലക്ഷം വോട്ടർമാരാണുള്ളത്. ജമ്മു ഡിവിഷനിൽ 43 സീറ്റുകളും കശ്മീരിൽ 47 സീറ്റുകളുമടക്കം ആകെ 90 സീറ്റുകൾ. ഇതിൽ 16 എണ്ണം പട്ടികവിഭാഗ സംവരണമാണ്. 2014 ൽ ആണ് ജമ്മു കശ്മീരിൽ ഏറ്റവുമൊടുവിൽ തിരഞ്ഞെടുപ്പു നടന്നത്. പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം, 2019 ഒക്ടോബറിൽ ജമ്മു കശ്മീരിനെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ 2 കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ചിരുന്നു.