ഒന്നിനു പിറകേ ഒന്നായി പിഴവുകൾ; മമതയുടെ പ്രതിഛായ ഇടിഞ്ഞു
കൊൽക്കത്ത ∙ ആർ.ജി. കാർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ കോൺഗ്രസും പ്രതിരോധത്തിൽ. സംഭവത്തെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിച്ചതോടെ മമതയുടെ പ്രതിഛായ ഇടിഞ്ഞു. സ്ത്രീകൾക്കു വേണ്ടിയുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കി സ്ത്രീവോട്ടുകൾ നേടിയാണ് മമത തുടർച്ചയായി തിരഞ്ഞെടുപ്പു വിജയങ്ങൾ നേടിയത്.

-
Also Read
നരേന്ദ്ര മോദി 23ന് യുക്രെയ്നിൽ
‘വീട്ടിലെ ലക്ഷ്മിക്ക് സുരക്ഷയില്ലെങ്കിൽ പിന്നെ മമതയുടെ ലക്ഷ്മിഭണ്ഡാറിന് എന്ത് അർഥ’മെന്ന കൊല്ലപ്പെട്ട യുവതിയുടെ മാതാവിന്റെ ചോദ്യവും ചർച്ചയായി.
കേസിൽ വ്യക്തിപരമായ ആരോപണങ്ങൾ ഉയർന്നിട്ടും മമത മൗനം പാലിക്കുകയാണ്. കൊൽക്കത്ത പൊലീസിന്റെ അന്വേഷണത്തിൽനിന്ന് ഒരു ചുവടുപോലും മുന്നോട്ടുവയ്ക്കാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല. പ്രതി സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തത് കൊൽക്കത്ത പൊലീസാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്ന നിലയിൽ കുടുംബവും ഡോക്ടർ സമൂഹവും പരസ്യപ്രസ്താവന നടത്തിയതോടെയാണ് പൊലീസ് പ്രതിരോധത്തിലായത്.
കേസിൽ ഒന്നിലധികം പ്രതികൾ ഉണ്ട് എന്നതിന് ഇതുവരെ തെളിവു ലഭിച്ചിട്ടില്ലെങ്കിലും കൊൽക്കത്തയിൽ സമരം ചെയ്യുന്നവർ മുഴുവൻ കേസിൽ കൂടുതൽ പ്രതികളുണ്ട് എന്ന സംശയമാണ് പങ്കുവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളും മാധ്യമറിപ്പോർട്ടുകളും പ്രതിഷേധം ആളിക്കത്തിച്ചു. ഗത്യന്തരമില്ലാതെയാണ് മമതയ്ക്കു തന്നെ റാലി നടത്തേണ്ടിവന്നത്. മമത തന്നെയാണ് ആരോഗ്യ, ആഭ്യന്തര വകുപ്പുകളും കൈകാര്യം ചെയ്യുന്നത്.
തൃണമൂൽ കോൺഗ്രസ് അണികളെ മാത്രമല്ല, നേതാക്കളെയും ഒപ്പംനിർത്താൻ മമതയ്ക്ക് കഴിഞ്ഞിട്ടില്ല. തൃണമൂലിന്റെ മുതിർന്ന നേതാവും രാജ്യസഭാംഗവുമായ സുകേന്ദു റോയിയുടെ പ്രസ്താവന പാർട്ടിക്ക് ക്ഷീണമായി. കൊൽക്കത്ത പൊലീസ് കമ്മിഷണറെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യണമെന്നായിരുന്നു സുകേന്ദുവിന്റെ ആവശ്യം. അദ്ദേഹത്തിന്റെ വികാരം മനസ്സിലാകുന്നുവെന്നും എന്നാൽ കമ്മിഷണറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നത് പാർട്ടി അംഗീകരിക്കുന്നില്ലെന്നുമാണ് തൃണമൂൽ കോൺഗ്രസ് വിശദീകരിച്ചത്.
പ്രധാനമായും 4 വിഷയങ്ങളിൽ സംഭവിച്ച പിഴവാണ് മമത ബാനർജിക്ക് വിനയായത്. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് രാജിവച്ചു മണിക്കൂറുകൾക്കകം ആശുപത്രി പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിന് മറ്റൊരു മെഡിക്കൽ കോളജിൽ പ്രിൻസിപ്പലായി നിയമനം നൽകിയതാണ് ഒന്നാമത്തെ പിഴവ്. വിദ്യാർഥിനിയുടെ മൃതദേഹം കിടന്ന സെമിനാർ ഹാളിന്റെ എതിർവശത്തുള്ള നിർമാണപ്രവർത്തനങ്ങളാണ് രണ്ടാമത്തെ പിഴവ്. തെളിവുനശിപ്പിക്കാനുള്ള ശ്രമം ആണിതെന്നും പ്രചാരണമുണ്ടായി.
മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ഡ്യൂറണ്ട് കപ്പ് മത്സരം റദ്ദാക്കാൻ എടുത്ത തീരുമാനമാണ് അടുത്ത പിഴവ്. ഫുട്ബോൾ വികാരമായി നടക്കുന്ന ബംഗാളികൾ ഇതിനെ പ്രതിഷേധത്തിനുള്ള മാർഗമാക്കി. ആർ.ജി.കാർ ആശുപത്രിക്കു നേരെ നടന്ന ആക്രമണമാണ് അടുത്ത പിഴവ്. ആയിരങ്ങൾ പങ്കെടുത്ത രാത്രി മാർച്ചിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമെന്ന് കണ്ടെത്തുന്നതിൽ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടു.
കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നതിനൊപ്പം പൊലീസിന്റെയും മെഡിക്കൽ കോളജിന്റെയും ഭാഗത്തു നിന്ന് വന്ന വീഴ്ചകൾ സിബിഐ എണ്ണിപ്പറഞ്ഞാൽ സർക്കാർ വീണ്ടും പ്രതിരോധത്തിലാകും. 23 ന് കസ്റ്റഡി കാലാവധി കഴിയുമ്പോൾ സിബിഐ ഹൈക്കോടതിയിൽ നൽകുന്ന റിപ്പോർട്ട് എന്തായിരിക്കുമെന്നത് സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ആർ.ജി.കാറിലെ കൊലപാതകം കൊൽക്കത്തയിലെ പൗരസമൂഹം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. ഒപ്പം ബംഗാളിലെ ചെറുപട്ടണങ്ങളിൽ വരെ പ്രതിഷേധം അലയടിക്കുന്നു.
ആനന്ദബോസ് ഇന്ന് പ്രധാനമന്ത്രിയെ കാണും
ന്യൂഡൽഹി ∙ കൊൽക്കത്തയിൽ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ, ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ഇന്ന് പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സന്ദർശിക്കും. ഉപരാഷ്ട്രപതിയെയും അദ്ദേഹം സന്ദർശിക്കാനിടയുണ്ട്. ബംഗാളിലെ ക്രമസമാധാനനില അദ്ദേഹം നേതാക്കളെ ധരിപ്പിക്കും. ബംഗാളിലെ സ്ത്രീകൾക്കു സംരക്ഷണം നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നു ഗവർണർ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. ഗവർണറുടേതു പതിവു സന്ദർശനമാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറഞ്ഞു.