ന്യൂഡൽഹി ∙ അൾട്രാ സ്ലോ മോഷൻ ടെക്നോളജിയിൽ പുത്തൻ കണ്ടുപിടിത്തവുമായി ഐഐടി ഇൻഡോർ. വസ്തുക്കളുടെ സൂക്ഷ്മചലനം പകർത്തുന്നതിനു വികസിപ്പിച്ച ടെക്നോളജി സൈനിക, ബഹിരാകാശ ഗവേഷണ രംഗത്തു സഹായകരമാകും. ഐഐടി ഇൻഡോറിലെ ഡോ. ദേവേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിൽ ഡിഫൻസ് റിസർച് ഡവലപ്മെന്റ് ഓർഗനൈസേഷനുമായി (ഡിഐർഡിഒ) സഹകരിച്ചായിരുന്നു ഗവേഷണം. സെക്കൻഡിന്റെ 5000 കോടിയിലൊരു അംശം (50 നാനോ സെക്കൻഡ്) വരെ പകർത്താൻ സഹായിക്കുന്നതാണു പുതിയ ടെക്നോളജി. പൊടിപടലങ്ങളുള്ള സാഹചര്യത്തിൽ പോലും കൂടുതൽ കൃത്യവും വ്യക്തവുമായ ചിത്രങ്ങൾ പകർത്താനാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അൾട്രാ സ്ലോ മോഷൻ ടെക്നോളജിയിൽ പുത്തൻ കണ്ടുപിടിത്തവുമായി ഐഐടി ഇൻഡോർ. വസ്തുക്കളുടെ സൂക്ഷ്മചലനം പകർത്തുന്നതിനു വികസിപ്പിച്ച ടെക്നോളജി സൈനിക, ബഹിരാകാശ ഗവേഷണ രംഗത്തു സഹായകരമാകും.

ഐഐടി ഇൻഡോറിലെ ഡോ. ദേവേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിൽ ഡിഫൻസ് റിസർച് ഡവലപ്മെന്റ് ഓർഗനൈസേഷനുമായി (ഡിഐർഡിഒ) സഹകരിച്ചായിരുന്നു ഗവേഷണം. സെക്കൻഡിന്റെ 5000 കോടിയിലൊരു അംശം (50 നാനോ സെക്കൻഡ്) വരെ പകർത്താൻ സഹായിക്കുന്നതാണു പുതിയ ടെക്നോളജി. പൊടിപടലങ്ങളുള്ള സാഹചര്യത്തിൽ പോലും കൂടുതൽ കൃത്യവും വ്യക്തവുമായ ചിത്രങ്ങൾ പകർത്താനാകും.

ADVERTISEMENT

ഒരു സെക്കൻഡിൽ 7 ലക്ഷം ചിത്രങ്ങൾ എടുക്കാം. നിലവിൽ ഈ രംഗത്ത് ഉപയോഗിക്കുന്ന ഷാഡോഗ്രഫി, എക്സ്–റേ ചിത്രങ്ങളിൽ സെക്കൻഡിന്റെ 10 ലക്ഷത്തിലൊരംശം (ഒരു മൈക്രോ സെക്കൻഡ്) സമയമാണു പകർത്താനാകുക. ഇത് 1000 മടങ്ങ് വർധിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയിലൂടെ സാധിക്കും. ബോംബ് സ്ഫോടനത്തിന്റെ ആഘാതങ്ങൾ പഠിക്കാനും ബഹിരാകാശ ദൗത്യങ്ങളിലും പുതിയ ടെക്നോളജി ഉപയോഗിക്കാനാവും.

English Summary:

IIT Indoor with remarkable achievement in ultra slow motion