യുപി ഉപതിരഞ്ഞെടുപ്പ്: പൂർണ അധികാരം യോഗി ആദിത്യനാഥിന്
ന്യൂഡൽഹി∙ യുപി അസംബ്ലിയിലെ 10 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയവും തന്ത്രങ്ങളും അടക്കമുള്ള കാര്യങ്ങളിൽ പൂർണ അധികാരം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നൽകാൻ ധാരണ. ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആർഎസ്എസ് നേതാവ് അരുൺകുമാറിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണു ധാരണയായത്.

പാർട്ടിയും സർക്കാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, ബിജെപി സംസ്ഥാന പ്രസിഡന്റ് ഭുപേന്ദ്ര സിങ് ചൗധരി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ധരംപാൽ സിങ് എന്നിവരും പങ്കെടുത്ത യോഗത്തിൽ തീരുമാനമായി.
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു ശേഷം, കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിൽ യോഗിക്കെതിരെ വിമതനീക്കം ശക്തമായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വം ഇരുവിഭാഗത്തെയും ഡൽഹിയിലേക്കു വിളിപ്പിച്ച്, താക്കീതു ചെയ്തിരുന്നുവെങ്കിലും വിമതന്മാർ ഒളിയമ്പുകളുമായി രംഗത്തു വന്നതോടെ ആർഎസ്എസ് ഇടപെട്ടു. തുടർന്ന്, വിമതന്മാർ യോഗിയുടെ നേതൃത്വത്തെ പുകഴ്ത്തി രംഗത്തു വന്നിരുന്നു.