ജമ്മു കശ്മീർ തിരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യത്തിൽ ആശയക്കുഴപ്പം
ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ഇന്ത്യാ സഖ്യത്തിലെ കോൺഗ്രസ് – നാഷനൽ കോൺഫറൻസ് കക്ഷികൾക്കിടയിൽ ആശയക്കുഴപ്പം. പ്രശ്നപരിഹാരത്തിനു കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ഇന്ത്യാ സഖ്യത്തിലെ കോൺഗ്രസ് – നാഷനൽ കോൺഫറൻസ് കക്ഷികൾക്കിടയിൽ ആശയക്കുഴപ്പം. പ്രശ്നപരിഹാരത്തിനു കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഹൈക്കമാൻഡ് അടിയന്തരമായി ജമ്മു കശ്മീരിലേക്ക് അയച്ചു.
90 അംഗ നിയമസഭയിലേക്കു കോൺഗ്രസും നാഷനൽ കോൺഫറൻസും മറ്റു ചെറുപാർട്ടികളും തമ്മിൽ ഏകദേശ സീറ്റ് ധാരണ ആയിരുന്നെങ്കിലും ആദ്യഘട്ട സ്ഥാനാർഥിനിർണയത്തോടെ പ്രശ്നമുടലെടുക്കുകയായിരുന്നു.
അതിനിടെ ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗസീവ് ആസാദ് പാർട്ടി(ഡിപിഎപി) ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 13 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതാദ്യമായാണ് പാർട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.