പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസ്: പ്രതി ഉപയോഗിച്ചത് പൊലീസ് കമ്മിഷണറുടെ പേരിലുള്ള ബൈക്ക്
കൊൽക്കത്ത ∙ ആർ.ജി.കർ മെഡിക്കൽ കോളജിലെ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതി സഞ്ജയ് റോയി ഉപയോഗിച്ചിരുന്നത് കൊൽക്കത്ത സിറ്റി പൊലീസ് കമ്മിഷണറുടെ പേരിൽ റജിസ്റ്റർ ചെയ്ത ബൈക്ക്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് ഇക്കാര്യം പുറത്തുവിട്ടത്. കൊല്ലപ്പെട്ട ഡോക്ടർക്ക് ആശുപത്രിയിലെ മരുന്ന് മാഫിയയെക്കുറിച്ച് അറിവുണ്ടായിരിക്കാമെന്നും മുഖ്യമന്ത്രിയെയും സിറ്റി പൊലീസ് കമ്മിഷണറെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നഗരത്തിലെ പൊലീസ് വാഹനങ്ങൾ കമ്മിഷണറുടെ പേരിലാണ് റജിസ്റ്റർ ചെയ്യുന്നതെന്നും ഇതിനു ശേഷം ബന്ധപ്പെട്ട യൂണിറ്റുകൾക്ക് കൈമാറുകയാണ് ചെയ്യുന്നതെന്ന് പൊലീസ് വിശദീകരിച്ചു. കൊൽക്കത്ത പൊലീസ് ആണ് ബൈക്ക് കസ്റ്റഡിയിലെടുത്തതും സിബിഐക്ക് കൈമാറിയതും. സമൂഹമാധ്യമങ്ങളിലൂടെ ചിലർ ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും കൊൽക്കത്ത പൊലീസ് വിശദീകരിച്ചു. കൊൽക്കത്ത പൊലീസിന്റെ സിവിക് വൊളണ്ടിയറാണ് സഞ്ജയ് റോയ്. (കേരളത്തിലെ ഹോം ഗാർഡിനു തുല്യം) സിബിഐ കേസെടുത്തതിനു തൊട്ടുപിന്നാലെ ആർ.ജി.കർ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ ഇഡി കേസ് റജിസ്റ്റർ ചെയ്തു. ഇവിടത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസ്.