തിഹാറിലെ അച്ഛന് മകന്റെ സമ്മാനം; വോട്ട്
ന്യൂഡൽഹി ∙ വെറും 22 വയസ്സുകാരനായ അബ്രാർ റഷീദ് (22) നടത്തുന്ന പോരാട്ടം ജമ്മു കശ്മീരിൽ മത്സര രംഗത്തുള്ള പാർട്ടികൾക്കെല്ലാം ചങ്കിടപ്പാകുന്നു. ജയിലിൽ കിടന്ന് ലോക്സഭ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ അട്ടിമറിച്ച എൻജിനീയർ റഷീദിന്റെ മകനാണ് അബ്രാർ. റഷീദിന്റെ അവാമി ഇത്തിഹാദ് പാർട്ടി (എഐപി) നിയമസഭാ തിരഞ്ഞെടുപ്പിൽ കശ്മീർ മേഖലയിലെ 35 സീറ്റിൽ സ്ഥാനാർഥിയെ നിർത്തുമെന്ന് അബ്രാർ മനോരമയോടു പറഞ്ഞു. 9 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. റഷീദിന്റെ സഹോദരൻ ഉൾപ്പെടെ പുതുമുഖ സ്ഥാനാർഥികളാണ് എല്ലാം.

ശ്രീനഗറിലെ ഇസ്‌ലാമിയ കോളജിലെ എംഎസ്‌സി ബോട്ടണി ഒന്നാം വർഷ വിദ്യാർഥിയായ അബ്രാറാണ് അച്ഛന്റെ അസാന്നിധ്യത്തിൽ പാർട്ടിയെ നയിക്കുന്നത്. തീവ്രവാദ ബന്ധം ആരോപിച്ച് 2019 മുതൽ തിഹാർ ജയിലിലാണ് റഷീദ്. കശ്മീർ മേഖലയിൽ എഐപി സജീവമാകുന്നത് നാഷനൽ കോൺഫറൻസ്– കോൺഗ്രസ് സഖ്യത്തിനു തിരിച്ചടിയാണ്. പിഡിപിക്കും ഭീഷണിയുണ്ട്.
∙ ലോക്സഭയിലേക്ക് ജയിച്ചെങ്കിലും അച്ഛൻ ഇപ്പോഴും ജയിലിലാണ്. പ്രവർത്തനം എങ്ങനെയാണ് ?
പരിചയസമ്പന്നരായ ഒട്ടേറെ നേതാക്കളുണ്ട്. യുവാക്കളുടെ വലിയ പിന്തുണയുണ്ട്.
∙ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് അച്ഛന്റെ പ്രതികരണം ?
അദ്ദേഹം പോസിറ്റീവാണ്. എത്രയും വേഗം ജയിൽമോചിതനായി എത്തുമെന്നാണു പ്രതീക്ഷ.
∙ ആർക്കും ഭൂരിപക്ഷം കിട്ടാതെ വന്നാൽ ആർക്കായിരിക്കും പിന്തുണ?
ആരുമായും സഖ്യമില്ല. ആവശ്യമായി വന്നാൽ തിരഞ്ഞെടുപ്പിനു ശേഷം ആലോചിക്കും.
∙ എന്തുകൊണ്ടു ജനം നിങ്ങളെ പിന്തുണയ്ക്കണം?
വ്യക്തിസ്വാതന്ത്ര്യം തടയാൻ ഉപയോഗിക്കുന്ന നിയമങ്ങൾക്കെതിരെ പോരാടും. പ്രത്യേക പദവി, പൂർണ സംസ്ഥാന പദവി തുടങ്ങിയ ആവശ്യങ്ങളുമായി വോട്ടർമാരെ സമീപിക്കും.