കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാമിൽ മെയ്തെയ് -കുക്കി സായുധ ഗ്രൂപ്പുകളുടെ ഏറ്റുമുട്ടലിൽ 6 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 4 പേർ കുക്കി ഗ്രാമസംരക്ഷണ പ്രവർത്തകരാണെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം പറഞ്ഞു. ഇവരിലൊരാൾക്ക് 16 വയസ്സു മാത്രമാണു പ്രായം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലാപം വീണ്ടും ആളിക്കത്തുന്ന സാഹചര്യത്തിൽ കരസേന ഹെലികോപ്റ്റർ നിരീക്ഷണം ആരംഭിച്ചു. തലസ്ഥാനമായ ഇംഫാലിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് ഇപ്പോൾ സംഘർഷമുണ്ടായ ജിരിബാം. ഇവിടെ നുങ്ചാപി ഗ്രാമത്തിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വൈ.കെ.സിംഗ (63) എന്നയാളെ കുക്കിസംഘം വെടിവച്ചുകൊന്നതോടെയായിരുന്നു ഇന്നലത്തെ അക്രമപരമ്പരയുടെ തുടക്കമെന്നു മണിപ്പുർ പൊലീസ് പറഞ്ഞു. 

ADVERTISEMENT

തുടർന്ന് ഇരുവിഭാഗവും യന്ത്രത്തോക്കുകളുമായി ഏറ്റുമുട്ടി. സ്ഥലത്തെത്തിയ മണിപ്പുർ പൊലീസും കുക്കി ഗ്രൂപ്പുകളുമായി മണിക്കൂറുകളോളം വെടിവയ്പു നടന്നു.

തീവ്ര മെയ്തെയ് സംഘടനയായ ആരംബായ് തെംഗോലും നിരോധിതസംഘടനയായ യുഎൻഎൽഎഫും ചേർന്ന് കുക്കി ഗ്രാമങ്ങളിലേക്കു കടക്കാൻ നടത്തിയ ശ്രമം അസം റൈഫിൾസ് തടഞ്ഞു. തുടർന്ന് മെയ്തെയ് വനിതകളും അസം റൈഫിൾസും തമ്മിൽ സംഘർഷമുണ്ടായി. 

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ബിരേൻ സിങ് അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേർത്തു.

ഇംഫാലിലെ സെക്കൻഡ്, സെവൻത് മണിപ്പുർ റൈഫിൾസ് ക്യാംപുകളിൽനിന്ന് ആയുധങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമം തടയുന്നതിനിടെ വെടിവയ്പിൽ 2 പൊലീസുകാർക്കു പരുക്കേറ്റു. ചുരാചന്ദ്പുരിൽ ഭീകരരുടെ 3 ബങ്കറുകൾ സുരക്ഷാസേന തകർത്തു.

ADVERTISEMENT

കഴിഞ്ഞവർഷം മേയ് മൂന്നിന് ആരംഭിച്ച കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 240 കവിഞ്ഞു. അരലക്ഷത്തിലേറെപ്പേർ ഭവനരഹിതരായി.

അന്ന് ശാന്തം, 

ഇന്ന് യുദ്ധക്കളം

മണിപ്പുർ കലാപത്തിന്റെ ആദ്യ ഘട്ടത്തിൽ അക്രമങ്ങളുണ്ടാകാത്ത ജില്ലയായിരുന്നു ജിരിബാം. കുക്കി ഉപവിഭാഗമായ മാർ ഗോത്രവിഭാഗത്തിനാണ് ഇവിടെ സ്വാധീനം. 

ADVERTISEMENT

മെയ്തെയ് വിഭാഗവും വൻതോതിലുണ്ട്. ഇവിടെയുള്ള മെയ്തെയ്- മാർ സംഘടനകൾ ഓഗസ്റ്റ് ഒന്നിന് സിആർപിഎഫിന്റെ സാന്നിധ്യത്തിൽ സമാധാനക്കരാർ ഒപ്പിട്ടിരുന്നു. 

എന്നാൽ, ഇതിനു സാധുതയില്ലെന്നു പറഞ്ഞ് മാർ സംഘടനകളുടെ ഉന്നത സമിതിയായ മാർ ഇൻപുയി രംഗത്തെത്തിയതോടെ സമാധാന നീക്കം വിഫലമായി.

ആന്റി ഡ്രോണുമായി പൊലീസ് 

ആക്രമണത്തിന് ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയതോടെ മണിപ്പുർ പൊലീസ് ആന്റി ഡ്രോൺ സംവിധാനം ഉപയോഗിക്കുന്നു. കൂടുതൽ പ്രതിരോധസംവിധാനങ്ങളും ആയുധങ്ങളും വാങ്ങാനുള്ള തയാറെടുപ്പിലാണ് പൊലീസ് എന്ന് ഐജി കെ.കബിബ് പറഞ്ഞു. 

ഡ്രോണുകളെ ഭയന്ന് ബിഷ്ണുപുരിലും ഇംഫാൽ ഈസ്റ്റിലും രാത്രി ലൈറ്റ് അണച്ചാണ് ജനം കഴിയുന്നത്. 

English Summary:

Clash between Meithei-Kuki armed groups in Jiribam, Manipur