ന്യൂഡൽഹി ∙ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് 14,335 കോടി രൂപ ചെലവിൽ 2 പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. പിഎം–ഇ ഡ്രൈവ് പദ്ധതിക്ക് 10,900 കോടി രൂപയും പിഎം ഇ–ബസ് സ്കീമിനുള്ള പേയ്മെന്റ് സെക്യൂരിറ്റി മെക്കാനിസത്തിന് 3,435 കോടി രൂപയും അനുവദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎം ഇ–ഡ്രൈവ് പദ്ധതി പ്രകാരം ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ, ഇ–ആംബുലൻസുകൾ, ഇ–ട്രക്കുകൾ തുടങ്ങിയവയ്ക്ക് 3,679 കോടി രൂപയുടെ സബ്സിഡി ലഭ്യമാക്കും. 24.79 ലക്ഷം ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ, 3.16 ലക്ഷം മുച്ചക്രവാഹനങ്ങൾ, 14,028 ഇ–ബസുകൾ എന്നിവയ്ക്ക് ആനുകൂല്യം ലഭ്യമാകും.

ADVERTISEMENT

ആനുകൂല്യം ലഭ്യമാകാൻ ആധാർ അധിഷ്ഠിത ഇ–വൗച്ചർ കൊണ്ടുവരും. വാഹനം വാങ്ങുമ്പോൾ മൊബൈൽ ഫോണിൽ ലഭിക്കും.

ഇ–ആംബുലൻസുകൾക്കും ഇ–ട്രക്കുകൾക്കുമായി 500 കോടി രൂപ വീതം അനുവദിച്ചു. ആദ്യമായാണ് ആംബുലൻസുകൾ ഇലക്ട്രിക് വാഹന പ്രോത്സാഹന പദ്ധതിയുടെ ഭാഗമാകുന്നത്.

ADVERTISEMENT

ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു അടക്കം 9 നഗരങ്ങളിലേക്കായി 4,391 കോടി രൂപ ചെലവഴിച്ച് 14,028 ഇ–ബസുകൾ വാങ്ങും. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ഇന്റർസിറ്റി–ഇന്റർസ്റ്റേറ്റ് ബസ് സർവീസുകളും ആരംഭിക്കും.

രാജ്യത്ത് 88,500 പുതിയ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാൻ 2,000 കോടി രൂപ ചെലവഴിക്കും. ഇതിൽ 22,100 എണ്ണം 4 ചക്ര വാഹങ്ങളുടെ ചാർജിങ് സ്റ്റേഷനുകളാണ്.

ADVERTISEMENT

ഇലക്ട്രിക് ബസുകൾ ലാഭകരമായി നടത്തിക്കൊണ്ടുപോകാൻ ഓപ്പറേറ്റർമാർക്ക് പ്രത്യേക കൈത്താങ്ങ് നൽകുന്നതാണ് പേയ്മെന്റ് സെക്യൂരിറ്റി മെക്കാനിസം. ഇതുവഴി 5 വർഷത്തിനകം 38,000 ഇലക്ട്രിക് ബസ് സർവീസുകളെ തുടങ്ങുകയാണു ലക്ഷ്യം.

സർക്കാർ ട്രാൻസ്പോർട്ട് അതോറിറ്റികൾ പണം നൽകുന്നതിൽ വീഴ്ച വരുത്തുകയോ, സർവീസ് ലാഭകരമല്ലാതാവുകയോ ചെയ്താലും തുക നൽകുന്നത് ഉറപ്പാക്കും.

ജലവൈദ്യുതപദ്ധതി വികസനം: 12,461 കോടി വകയിരുത്തും

ന്യൂഡൽഹി ∙ ജലവൈദ്യുത പദ്ധതികളുടെ വികസനത്തിനുള്ള അനുബന്ധ അടിസ്ഥാന സൗകര്യവികസനത്തിനായി 12,461 കോടി രൂപ വകയിരുത്തുന്നതിനു കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. അടുത്ത 8 വർഷത്തിനുള്ളിൽ വിവിധ ജലവൈദ്യുത പദ്ധതികൾ വഴി 31,350 മെഗാവാട്ട് അധികശേഷിയാണ് ലക്ഷ്യം.

പദ്ധതികളുടെ വികസനത്തിന് ആവശ്യമായ റോഡുകൾ, റോപ്‍വേ, ആശയവിനിമയ സംവിധാനങ്ങൾ, പ്രസരണ ലൈനുകൾ തുടങ്ങിയ സ്ഥാപിക്കുന്നതിനാണ് ഈ തുക ചെലവഴിക്കുക.

200 മെഗാവാട്ട് വരെയുള്ള പദ്ധതികൾക്ക് ഒരു മെഗാവാട്ടിന് ഒരു കോടി രൂപയും 200 മെഗാവാട്ടിനു മുകളിലുള്ളവയ്ക്ക് 200 കോടി രൂപയും അധികമുള്ള ഓരോ മെഗാവാട്ടിനും 0.75 കോടി രൂപയും അനുവദിക്കും. 25 മെഗാവാട്ടിനു മുകളിലുള്ള എല്ലാ പദ്ധതികൾക്കു പുതിയ സ്കീം ബാധകമായിരിക്കും.

English Summary:

Central government promotes electric vehicles