വനിതാ ഹോസ്റ്റലിൽ ഫ്രിജ് പൊട്ടിത്തെറിച്ച് തീപ്പിടിത്തം, രണ്ട് അധ്യാപികമാർ മരിച്ചു
ചെന്നൈ ∙ മധുരയിലെ വനിതാ ഹോസ്റ്റലിൽ പുലർച്ചെ ഫ്രിജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ 2 അധ്യാപികമാർ ശ്വാസംമുട്ടി മരിച്ചു. ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ 3 പേർക്കു പരുക്കേറ്റു. ഉപയോഗശൂന്യമായ ഫ്രിജിന്റെ കേബിൾ പ്ലഗിൽ ഘടിപ്പിച്ച് സ്വിച്ച് ഓൺ ചെയ്തതാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. തടി, അലമാരകൾ, ഫർണിച്ചർ,

ചെന്നൈ ∙ മധുരയിലെ വനിതാ ഹോസ്റ്റലിൽ പുലർച്ചെ ഫ്രിജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ 2 അധ്യാപികമാർ ശ്വാസംമുട്ടി മരിച്ചു. ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ 3 പേർക്കു പരുക്കേറ്റു.
ഉപയോഗശൂന്യമായ ഫ്രിജിന്റെ കേബിൾ പ്ലഗിൽ ഘടിപ്പിച്ച് സ്വിച്ച് ഓൺ ചെയ്തതാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. തടി, അലമാരകൾ, ഫർണിച്ചർ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ എന്നിവയ്ക്കു തീ പിടിച്ചതോടെ മുറികളിൽ പുക നിറഞ്ഞു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചവർക്കാണു പരുക്കേറ്റത്. പഴയ കെട്ടിടത്തിന്റെ രണ്ടു നിലകളിലായി പ്രവർത്തിച്ചിരുന്ന ഹോസ്റ്റലിൽ 45 പേർ താമസിക്കുന്നുണ്ടായിരുന്നു. കെട്ടിടം പൊളിക്കാൻ കഴിഞ്ഞ വർഷം നോട്ടിസ് നൽകിയെങ്കിലും ഉടമ കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു.