സീതാറാം യച്ചൂരിക്ക് ജെഎൻയുവിന്റെ റെഡ് സല്യൂട്ട്; മൃതദേഹം ഇന്ന് എയിംസ് അധികൃതർക്കു കൈമാറും
മനോരമ ലേഖകൻ
Published: September 14 , 2024 04:11 AM IST
Updated: September 14, 2024 06:45 AM IST
1 minute Read
6ceevagm9o689bgdeuotquikg4
You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
ന്യൂഡൽഹി ∙ നിലയ്ക്കാതെ പെയ്യുന്ന മഴയ്ക്കു മീതെ ലാൽ സലാം വിളികൾ ആളിപ്പടർന്നു. സ്വന്തം ജീവിതത്തിലേക്കു സമരജ്വാല പടർത്തിയ ജവാഹർ ലാൽ നെഹ്റു സർവകലാശാല ക്യാംപസിൽനിന്ന് അവസാന റെഡ് സല്യൂട്ട് ഏറ്റുവാങ്ങാൻ സീതാറാം യച്ചൂരിയെ എത്തിച്ചപ്പോൾ സമയം വൈകിട്ട് 4.56. ഓഡിറ്റോറിയത്തിനു നടുവിൽ ചുവന്ന റോസാദളങ്ങൾ വിതറിയ വെള്ള വിരിപ്പിലേക്കെടുത്തു വച്ചപ്പോൾ റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ് എന്ന മുദ്രാവാക്യം മുഴങ്ങി.
Sign in to continue reading

ഓഡിറ്റോറിയത്തിന്റെ ഒരു മൂലയിൽ ഭിത്തിയിൽ ചാരി മുതിർന്ന നേതാവ് വൃന്ദ കാരാട്ട് ഉണ്ടായിരുന്നു. യച്ചൂരിയുടെ അരികിൽ മുഖം കുനിച്ചു നിന്ന പ്രകാശ് കാരാട്ട് അൽപസമയത്തിനു ശേഷം വൃന്ദയുടെ അരികിലേക്കു മടങ്ങി: ജെഎൻയു ചേർത്തുവച്ച സൗഹൃദത്തിന്റെ സങ്കടം ആൾക്കൂട്ടത്തിൽ നിന്നകന്നു നിന്നു.
ADVERTISEMENT
വിദ്യാർഥി യൂണിയൻ പ്രതിനിധികൾക്കു പിന്നാലെ വിവിധ സംഘടനാ പ്രതിനിധികളും പൂർവവിദ്യാർഥികളും അധ്യാപകരും യച്ചൂരിക്ക് ആദരമർപ്പിച്ചു. 3 തവണ വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന യച്ചൂരി ജെഎൻയു ക്യാംപസിന്റെ ആദരാഞ്ജലികൾ ഏറ്റുവാങ്ങി 5.35ന് മടങ്ങുമ്പോൾ പുറത്ത് പെയ്യുന്ന മഴയെക്കാൾ ശക്തിയോടെ ലാൽസലാം വിളികൾ ഉയരുന്നുണ്ടായിരുന്നു. ‘സീതാറാം, നിങ്ങൾ മരിക്കില്ല, ഞങ്ങളുടെ സമരങ്ങളിലൂടെ ജീവിക്കും’– പ്രിയ സഖാവിന് വിദ്യാർഥികളുടെ വിട.
യച്ചൂരിയുടെ മൃതദേഹം ഇന്ന് 11 മുതൽ 3 വരെ സിപിഎം ആസ്ഥാനമായ എകെജി ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. വൈകിട്ട് 5ന് 14 അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങും. തുടർന്ന് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി എയിംസ് അധികൃതർക്കു കൈമാറും.