പോക്സോ കേസ് നൽകിയതിന് ഊരുവിലക്ക്
ബെംഗളൂരു∙ ഇതരജാതിക്കാരനായ യുവാവിനെതിരെ പോക്സോ കേസ് നൽകിയതിന് ദലിത് കുടുംബങ്ങൾക്ക് വടക്കൻ കർണാടകയിലെ ഗ്രാമം ഊരുവിലക്ക് ഏർപ്പെടുത്തി. സംഭവത്തിൽ യാദ്ഗിർ കലക്ടറോടു റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി ജി.പരമേശ്വര നിർദേശിച്ചു.

ബെംഗളൂരു∙ ഇതരജാതിക്കാരനായ യുവാവിനെതിരെ പോക്സോ കേസ് നൽകിയതിന് ദലിത് കുടുംബങ്ങൾക്ക് വടക്കൻ കർണാടകയിലെ ഗ്രാമം ഊരുവിലക്ക് ഏർപ്പെടുത്തി. സംഭവത്തിൽ യാദ്ഗിർ കലക്ടറോടു റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി ജി.പരമേശ്വര നിർദേശിച്ചു. ഹുൻസഗിയിലെ ബപ്പരഗ ഗ്രാമത്തിലെ 15 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണു കേസ്.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്നാണ് ഇതര ജാതിക്കാർ യോഗം ചേർന്ന് ദലിതർക്ക് ഊരുവിലക്ക് കൽപിച്ചത്. കടകളിൽനിന്ന് ഇവർക്ക് അവശ്യസാധനങ്ങൾ വിൽക്കുന്നതു പോലും വിലക്കി.മറ്റൊരു സംഭവത്തിൽ കൊപ്പാളിൽ പൊതുനിരത്തിൽ പുകവലിച്ചെന്നാരോപിച്ച് ദലിത് യുവാവിനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചതിന് 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.