സർക്കാർ പരീക്ഷ: അസമിൽ ഇന്ന് ഇന്റർനെറ്റ് വിലക്ക്
Mail This Article
×
ഗുവാഹത്തി ∙ സർക്കാരിലെ ഗ്രേഡ് 3 തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷ നടക്കുന്ന ഇന്ന് അസമിൽ മൊബൈൽ ഫോണിലെ ഇന്റർനെറ്റിനു നിരോധനമേർപ്പെടുത്തി. പരീക്ഷ നടക്കുന്ന രാവിലെ 10 മുതൽ 1.30 വരെയാണു നിരോധനം. 2305 കേന്ദ്രങ്ങളിലായി 11.23 ലക്ഷം പേർ എഴുതുന്ന പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാനാണു നടപടിയെന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചു. മൊബൈൽ ഫോണിലെ വോയ്സ് കോളിനും ലാൻഡ്ഫോൺ ഉപയോഗിച്ചുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റിനും നിരോധനമില്ല.
-
Also Read
സമരപ്പന്തലിൽ മമത; വഴിമുട്ടി ചർച്ച
English Summary:
Government exam: Internet ban in Assam today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.