എഐ തട്ടിപ്പിൽനിന്ന് പരിരക്ഷയുമായി ഇൻഷുറൻസ് പോളിസി
ന്യൂഡൽഹി ∙ നിർമിതബുദ്ധിയുടെ (എഐ) സാധ്യതകൾ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകളിൽനിന്നു പ്രത്യേക പരിരക്ഷ നൽകുന്ന പോളിസികൾ ഇൻഷുറൻസ് കമ്പനികൾ അവതരിപ്പിച്ചു. ദിവസേന 3 രൂപ ചെലവിൽ ലഭ്യമാകുന്ന സൈബർ പോളിസി പാക്കേജുകളാണ് വിവിധ കമ്പനികൾ അവതരിപ്പിച്ചത്. 6 കോടി ഡോളർ മൂല്യമുള്ള രാജ്യത്തെ സൈബർ ഇൻഷുറൻസ് മേഖല 30% വളർച്ച ഈ വർഷം പ്രതീക്ഷിക്കുന്നു.

2018 മുതൽ വിവിധ കമ്പനികൾ സൈബർ പോളിസി ലഭ്യമാക്കിയിരുന്നെങ്കിലും എഐ ഉപയോഗിച്ചുള്ള ഡീപ് ഫെയ്ക്, സ്പൂഫിങ്, വോയ്സ് ക്ലോൺ എന്നിവ വഴിയുള്ള തട്ടിപ്പുകൾക്കു കവറേജ് ഉണ്ടായിരുന്നില്ല. ഇത്തരം കേസുകളിൽ തട്ടിപ്പുകാരെ കണ്ടെത്താൻ പ്രയാസമായതിനാൽ ക്ലെയിം ലഭ്യമാക്കുന്നതിനു തടസ്സമുണ്ടായിരുന്നു.
ഫിഷിങ്, സ്പൂഫിങ് എന്നിവയിലൂടെ നഷ്ടപ്പെടുന്ന പണം ഇനി പോളിസികളിൽ ക്ലെയിം ചെയ്‌തെടുക്കാം. സാമ്പത്തികനഷ്ടം പരിഹരിക്കുന്നതോടൊപ്പം നിയമനടപടികൾക്കുള്ള ചെലവിനും ക്ലെയിം ലഭിക്കും. സൈബർ തട്ടിപ്പിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനു സാങ്കേതികസഹായം തേടാനുള്ള ചെലവുകളും പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തികൾക്കും ബാങ്കുകൾ ഉൾപ്പെടെ സ്ഥാപനങ്ങൾക്കും പോളിസിയെടുക്കാം.
രാജ്യത്തു സൈബർ തട്ടിപ്പുകൾ പതിന്മടങ്ങു വർധിച്ചതായി പാർലമെന്റിൽ സർക്കാർ സമർപ്പിച്ച രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. 2022–23 വർഷത്തിൽ 2699 കേസുകൾ റിസർവ് ബാങ്കിന്റെ പരിഗണനയിൽ എത്തിയപ്പോൾ 2023–24 ൽ കേസുകൾ 29,082 ആയി. 2022–23 ൽ വിവിധ തട്ടിപ്പുകളിൽ 277 കോടി രൂപ നഷ്ടമായപ്പോൾ 2023–24 ൽ 1457 കോടിയായി ഉയർന്നു.