ഖമനയിയുടെ ന്യൂനപക്ഷ പരാമർശം: ഇന്ത്യ അപലപിച്ചു
ന്യൂഡൽഹി ∙ ഇന്ത്യയിൽ മുസ്‌ലിം ന്യൂനപക്ഷങ്ങൾ പീഡനം നേരിടുന്നുവെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പരാമർശത്തെ ഇന്ത്യ അപലപിച്ചു. ഖമനയിയുടെ പരാമർശം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതും അസ്വീകാര്യവുമാണ്. ന്യൂനപക്ഷ വിഷയത്തിൽ മറ്റുള്ളവരെപ്പറ്റി അഭിപ്രായം പറയുന്ന രാജ്യങ്ങൾ അതിനു മുൻപു സ്വന്തം നില പരിശോധിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.

ന്യൂഡൽഹി ∙ ഇന്ത്യയിൽ മുസ്‌ലിം ന്യൂനപക്ഷങ്ങൾ പീഡനം നേരിടുന്നുവെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പരാമർശത്തെ ഇന്ത്യ അപലപിച്ചു. ഖമനയിയുടെ പരാമർശം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതും അസ്വീകാര്യവുമാണ്. ന്യൂനപക്ഷ വിഷയത്തിൽ മറ്റുള്ളവരെപ്പറ്റി അഭിപ്രായം പറയുന്ന രാജ്യങ്ങൾ അതിനു മുൻപു സ്വന്തം നില പരിശോധിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. മ്യാൻമർ, ഗാസ, ഇന്ത്യ എന്നിവിടങ്ങളിൽ മുസ്‌ലിംകൾ അനുഭവിക്കുന്ന ദുരിതങ്ങൾ വിസ്മരിക്കാൻ പാടില്ലെന്നാണു ഖമനയി സമൂഹമാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടത്. ഇറാനിലെ ചാബഹാർ തുറമുഖ വികസനവും നടത്തിപ്പും ഇന്ത്യ ഏറ്റെടുത്തുള്ള കരാർ കഴിഞ്ഞ മേയിലാണ് ഒപ്പുവച്ചത്. ഇറാനു പുറമേ അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യൻ രാജ്യങ്ങളിലേക്കുമുള്ള ചരക്കുനീക്കം സുഗമമാക്കാനാണ് തുറമുഖം ഇന്ത്യ ഏറ്റെടുത്തത്.