സൈബർ കുറ്റത്തിന് മനുഷ്യക്കടത്ത്: 23 പേർ കൂടി പിടിയിൽ
ചെന്നൈ ∙ഐടി മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ഉൾപ്പെടെ കംബോഡിയ, മ്യാൻമർ എന്നിവിടങ്ങളിൽ എത്തിച്ച് സൈബർ കുറ്റകൃത്യങ്ങൾ നടത്താൻ പ്രേരിപ്പിച്ച 23 പേർ കൂടി അറസ്റ്റിലായി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ജോലിക്കു പോയി തിരിച്ചെത്താതിരുന്നവരെക്കുറിച്ച് സൈബർ ക്രൈം കോഡിനേഷൻ സെന്റർ തയാറാക്കിയ റിപ്പോർട്ടിൽ നിന്നാണ് പ്രതികളെക്കുറിച്ച് തമിഴ്‌നാട് പൊലീസിനു വിവരങ്ങൾ ലഭിച്ചത്. തിരിച്ചെത്തിയ 186 പേരിൽ പലരും പരാതി നൽകാൻ മടിച്ചെങ്കിലും ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, മധുര മേഖലകളിൽ നിന്നുള്ളവരാണു പിടിയിലായത്.