ആയുഷ്മാൻ ഭാരത്: മുതിർന്നവർക്ക് സൗജന്യ ചികിത്സ; ഇൻഷുറൻസ് പദ്ധതി അടുത്തമാസം മുതൽ
ന്യൂഡൽഹി ∙ 70 വയസ്സിനു മുകളിലുള്ളവർക്കുള്ള ‘ആയുഷ്മാൻ ഭാരത്’ ഇൻഷുറൻസ് പദ്ധതി അടുത്തമാസം പ്രാബല്യത്തിൽ വരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ലോകത്ത് ഏറ്റവുമധികം ആളുകൾ ഉൾപ്പെടുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായി മാറുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ പറഞ്ഞു. മുതിർന്ന പൗരർക്കു പ്രത്യേകം കാർഡ് ലഭ്യമാക്കും.

-
Also Read
ഇടഞ്ഞ് ഷെൽജ; കോൺഗ്രസിന് വെല്ലുവിളി
പദ്ധതിയിൽ പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യമാണു ലഭ്യമാകുന്നത്. ഒരു കുടുംബത്തിൽ ഒന്നിലേറെ മുതിർന്ന പൗരരുണ്ടെങ്കിൽ ഈ ആനുകൂല്യം അവർക്കിടയിൽ പങ്കുവയ്ക്കും. കുടുംബത്തിലെ മറ്റുള്ളവർക്ക് ഇതു ലഭിക്കില്ല. മുതിർന്ന പൗരന്മാർക്കുള്ള ആയുഷ്മാൻ ഭാരത് പരിരക്ഷയ്ക്കു കുടുംബത്തിന്റെ വരുമാനപരിധി ബാധകമായിരിക്കില്ല.
നിലവിൽ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായ കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ അധിക പരിരക്ഷയും ലഭിക്കും. പുതിയതായി പദ്ധതിയുടെ ഭാഗമാകുന്നവർക്ക് പിഎം–ജെഎവൈ കാർഡ് ലഭ്യമാക്കും. സിജിഎച്ച്എസ്, എക്സ്–സർവീസ്മെൻ പങ്കാളിത്ത ആരോഗ്യപദ്ധതി അടക്കമുള്ള കേന്ദ്ര–സംസ്ഥാന പദ്ധതികളിൽ നിലവിൽ ആനുകൂല്യം നിലവിൽ ലഭിക്കുന്നവർക്ക് അതു തുടരുകയോ, അല്ലെങ്കിൽ ആയുഷ്മാൻ ഭാരതിൽ ചേരുകയോ ചെയ്യാം.
സ്വകാര്യ ഇൻഷുറൻസുള്ളവർക്കും ഇഎസ്ഐ സ്കീമിന്റെ ഭാഗമായവർക്കും അധിക പരിരക്ഷയായി ‘ആയുഷ്മാൻ ഭാരത്’ കവറേജ് ലഭിക്കും. 6 കോടിയോളം മുതിർന്ന പൗരരുള്ള 4.5 കോടി കുടുംബങ്ങൾക്കു പദ്ധതി ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
പ്രതിരോധ കുത്തിവയ്പ്പിന് യു–വിൻ പോർട്ടൽ
സാർവത്രിക പ്രതിരോധ കുത്തിവയ്പ്പു പദ്ധതിക്കായി കോവിൻ മാതൃകയിൽ ആരംഭിച്ച യു–വിൻ പോർട്ടൽ അടുത്തമാസം പ്രവർത്തനം ആരംഭിക്കും. രാജ്യത്തെ എല്ലാത്തരം വാക്സിനേഷനുകളും ഡിജിറ്റലൈസ് ചെയ്യുകയെന്നതാണു ലക്ഷ്യം. ഗർഭിണികൾ, നവജാത ശിശുക്കൾ, മറ്റു കുട്ടികൾ അടക്കമുള്ളവരുടെ വാക്സിനേഷൻ വിവരങ്ങൾ ഈ പോർട്ടലിൽ രേഖപ്പെടുത്തും. ഇതിനായി പ്രത്യേക റജിസ്ട്രേഷനുണ്ടാകും. വാക്സിനെടുക്കേണ്ട കൃത്യമായ ഇടവേളകളിൽ അറിയിപ്പും നൽകും. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ 65 ജില്ലകളിലായി 68 ലക്ഷത്തോളം പേർ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.