കൊച്ചി∙ വിപണിയിൽ എത്തുന്ന ഭക്ഷ്യവസ്തുക്കളിൽ മായം ചേർന്നിട്ടില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നു ഹൈക്കോടതി. മായം കലരാത്ത ഭക്ഷണം ലഭിക്കുക എന്നതു പൗരന്റെ മൗലികാവകാശമാണ്. ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തി വിൽക്കുന്നവർക്കെതിരെ പ്രോസിക്യൂഷൻ ഉറപ്പാക്കാൻ തക്കവിധം ഭക്ഷ്യ സുരക്ഷാ നിലവാരച്ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2015ൽ കണ്ണൂർ ധർമടം ഫുഡ് സേഫ്റ്റി ഓഫിസർ സമാഹരിച്ച ‘ഗ്രീൻ ഐസ് ടീ’ സാംപിൾ ഭക്ഷ്യയോഗ്യമല്ലെന്ന് ആരോപിച്ചുള്ള കേസ് നടപടി ചോദ്യം ചെയ്ത് പെപ്സികോ ഇന്ത്യ ഹോൾഡിങ്സ് നൽകിയ ഹർജിയിലാണു കോടതി വിധി. വ്യത്യസ്ത ലാബ് റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ പ്രോസിക്യൂഷൻ നിലനിൽക്കില്ലെന്നു വ്യക്തമാക്കിയ കോടതി, കേസ് റദ്ദാക്കി. 

ADVERTISEMENT

വിവിധ പരിശോധനകളിൽ മായം കണ്ടെത്തിയാൽ പോലും കണ്ടെത്തൽ സമാനമല്ലെങ്കിൽ ഭക്ഷ്യസുരക്ഷാ നിലവാര നിയമ, ചട്ടങ്ങളിലെ പഴുതു മൂലം നടപടി സാധിക്കാത്ത സ്ഥിതിയുണ്ടെന്നു കോടതി പറഞ്ഞു. ഫുഡ് അനലിസ്റ്റിന്റെ കണ്ടെത്തൽ ചോദ്യം ചെയ്യുന്ന അപ്പീലിൽ റഫറൽ ലബോറട്ടറി പരിശോധന നടത്തി റിപ്പോർട്ട് അതേപടി ശരിവച്ചാൽ മാത്രമേ നടപടി സാധിക്കൂ. ഈ അപാകത പരിഹരിക്കാൻ നിയമഭേദഗതിക്കു നിർദേശിച്ച കോടതി, വിധിന്യായത്തിന്റെ പകർപ്പ് കേന്ദ്ര സർക്കാരിന് അയച്ചുനൽകാനും നിർദേശിച്ചു. 

English Summary:

High Court Order Governments duty to ensure purity of food