ബാറ്ററി സ്റ്റോറേജുള്ള സോളർ പ്ലാന്റുകൾക്കും സബ്സിഡി
ന്യൂഡൽഹി ∙ പിഎം സൂര്യഭവനം പദ്ധതിയിൽ ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള സോളർ പ്ലാന്റുകൾക്കും സബ്സിഡി ലഭിക്കുമെന്ന് കേന്ദ്രം വ്യക്തത വരുത്തി. നിലവിലുള്ള ചട്ടങ്ങളിൽ ഇതുണ്ടെന്ന് പുനരുപയോഗ ഊർജമന്ത്രാലയം അറിയിച്ചു. ഹൈബ്രിഡ് ഇൻവെർട്ടറുകളും ഉപയോഗിക്കുന്നതിന് തടസ്സമില്ല.

ന്യൂഡൽഹി ∙ പിഎം സൂര്യഭവനം പദ്ധതിയിൽ ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള സോളർ പ്ലാന്റുകൾക്കും സബ്സിഡി ലഭിക്കുമെന്ന് കേന്ദ്രം വ്യക്തത വരുത്തി. നിലവിലുള്ള ചട്ടങ്ങളിൽ ഇതുണ്ടെന്ന് പുനരുപയോഗ ഊർജമന്ത്രാലയം അറിയിച്ചു. ഹൈബ്രിഡ് ഇൻവെർട്ടറുകളും ഉപയോഗിക്കുന്നതിന് തടസ്സമില്ല.സബ്സിഡി ലഭിക്കുന്നതിനായി സോളർ പ്ലാന്റിന്റെ ചിത്രം അപ്‍ലോഡ് ചെയ്യുമ്പോൾ ഉടമ ചിത്രത്തിൽ വേണ്ടെന്നും മന്ത്രാലയം അറിയിച്ചു. ചിലയിടത്ത് ഉടമ പ്ലാന്റിന്റെ അടുത്തുനിൽക്കുന്ന ചിത്രം ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
സോളർ പ്ലാന്റിനേക്കാൾ ഉയർന്ന ശേഷിയുള്ള സോളർ ഇൻവെർട്ടറുകൾ സ്ഥാപിക്കുന്നതിലും പ്രശ്നമില്ല. ഭാവിയിൽ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഇൻവെർട്ടർ വാങ്ങുന്നത് ഒഴിവാക്കാം.