‘ന്യൂനപക്ഷ മന്ത്രാലയം കോൺഗ്രസ് മുസ്‍ലിംകാര്യ മന്ത്രാലയമാക്കി’: വിവാദ പ്രസ്താവനയുമായി മന്ത്രി കിരൺ റിജിജു
ന്യൂഡൽഹി ∙ കോൺഗ്രസ് ഭരണകാലത്ത് ന്യൂനപക്ഷകാര്യ മന്ത്രാലയം പൂർണമായും ‘മുസ്‍ലിംകാര്യ മന്ത്രാലയം’ ആയിരുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിലെ ഭരണനേട്ടങ്ങൾ വിവരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

മുസ്‍ലിംകൾ, സിഖുകാർ, ക്രിസ്ത്യാനികൾ, ബുദ്ധർ, ജൈനർ, പാർസികൾ എന്നിവരുടെ ക്ഷേമത്തിനു വേണ്ടിയാണ് മന്ത്രാലയം. എന്നാൽ, കോൺഗ്രസ് ഇത് ഒരു സമുദായത്തിനു വേണ്ടി മാത്രമാക്കി. ഒരു മുസ്‍ലിമിനു മാത്രമേ ന്യൂനപക്ഷ കമ്മിഷന്റെ അധ്യക്ഷനാകാൻ കഴിയൂ എന്ന് കോൺഗ്രസ് വരുത്തിത്തീർത്തു. ഇത്തരം രീതികൾ മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങളെ തന്നെ ദോഷകരമായി ബാധിച്ചു– മന്ത്രി ആരോപിച്ചു.
കോൺഗ്രസ് അവരെ വോട്ടുബാങ്ക് മാത്രമാക്കി ഉപയോഗിച്ചതിനാൽ, മുസ്‍ലിങ്ങൾ ദരിദ്രരായിത്തന്നെ തുടർന്നു. എന്നാൽ, ബിജെപി സർക്കാർ 6 സമുദായങ്ങളെയും ഒരുപോലെ കണ്ടാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ 6 ന്യൂനപക്ഷ സമുദായങ്ങളുണ്ടെന്ന് ജനങ്ങൾ ഇപ്പോഴാണ് തിരിച്ചറിയുന്നതെന്നും റിജിജു പറഞ്ഞു.