പച്ചരി കയറ്റുമതി നിരോധനം നീക്കി
ന്യൂഡൽഹി ∙ പച്ചരിയുടെ കയറ്റുമതി നിരോധനം കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു. ഒപ്പം 20 ശതമാനമായിരുന്ന കയറ്റുമതി തീരുവയും ഒഴിവാക്കി. ഇതോടെ ഒരു വർഷമായി നിർത്തിവച്ചിരുന്ന പച്ചരി കയറ്റുമതി പുനരാരംഭിക്കും. കർഷകർക്ക് ഗുണകരമാണ് തീരുമാനം. അരി ഉൽപാദക സംസ്ഥാനങ്ങളിലൊന്നായ ഹരിയാനയിലെ തിരഞ്ഞെടുപ്പിന് കൃത്യം ഒരാഴ്ച മുൻപാണ് നിർണായക നീക്കം.

-
Also Read
ഹരിയാന: യോഗം തെളിഞ്ഞാൽ ദുഷ്യന്തമഹാരാജ
2023 ജൂലൈയിലാണ് വിലക്കയറ്റം പിടിച്ചുനിർത്താനും ആഭ്യന്തരലഭ്യത ഉറപ്പാക്കാനുമായി പച്ചരിയുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചത്. കേരളത്തിലടക്കം പച്ചരിയുടെ വില കുറയാൻ അന്നത്തെ തീരുമാനം വഴിവച്ചിരുന്നു.
ഇപ്പോൾ നിരോധനം ഒഴിവാക്കിയെങ്കിലും മിനിമം കയറ്റുമതി വില (എംഇപി) ഏർപ്പെടുത്തിയിട്ടുണ്ട്. കിലോയ്ക്ക് ഏകദേശം 40 രൂപയ്ക്കു താഴെയുള്ള കയറ്റുമതി അനുവദിക്കില്ല. ആഭ്യന്തര വിപണിയിൽ ഉടൻ വിലവർധിക്കാനിടയില്ലെങ്കിലും ഭാവിയിൽ വിലകൂടാമെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടി.
നിരോധനമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ യുഎഇ, സിംഗപ്പൂർ, ഭൂട്ടാൻ, മൊറീഷ്യസ്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് നിശ്ചിത അളവ് അരി കയറ്റിയയ്ക്കാൻ അനുമതി നൽകിയിരുന്നു.
ഇന്ത്യ ആകെ കയറ്റിയയ്ക്കുന്ന അരിയുടെ 25 ശതമാനത്തോളം പച്ചരിയാണ്. പച്ചരിയുടെ വില 11.5 ശതമാനത്തോളം വർധിച്ചപ്പോഴാണ് നിരോധനം ഏർപ്പെടുത്തിയത്. 20% തീരുവ ഏർപ്പെടുത്തിയിട്ടും കയറ്റുമതിയിലെ വർധന തുടർന്നതോടെയായിരുന്നു നിരോധനം.
പുഴുക്കലരി കയറ്റുമതിയും കൂടും
∙പുഴുക്കലരിയുടെ (പാർബോയിൽഡ് റൈസ്) കസ്റ്റംസ് തീരുവ 20 ശതമാനമായിരുന്നത് 10 ശതമാനമായി വെള്ളിയാഴ്ച കുറച്ചതോടെ കയറ്റുമതി വർധിക്കും. അരിയുടെ വിലക്കയറ്റം തടയുന്നതിനാണ് 2023 ഓഗസ്റ്റിൽ 20% തീരുവ ചുമത്തി പുഴുക്കലരിയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. അരിയുടെ ലഭ്യത വർധിച്ചതോടെയാണ് കയറ്റുമതി നിയന്ത്രണം ഘട്ടംഘട്ടമായി നീക്കുന്നത്. ബസ്മതി അരിയുടെ കയറ്റുമതി നിയന്ത്രണവും രണ്ടാഴ്ച മുൻപ് കേന്ദ്രം ഒഴിവാക്കിയിരുന്നു. ബസ്മതി അരിയുടെ മിനിമം കയറ്റുമതി വിലയാണ് (എംഇപി) അന്ന് ഒഴിവാക്കിയത്.