‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’: ഭരണഘടനാ ഭേദഗതിക്ക് മൂന്നു ബില്ലുകൾ ഉടൻ
ന്യൂഡൽഹി ∙ രാജ്യത്ത് ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്താൻ ആവശ്യമായ ഭരണഘടനാ ഭേദഗതികൾക്കുള്ള നീക്കം കേന്ദ്ര സർക്കാർ ആരംഭിച്ചതായി വിവരം. 2 ഭരണഘടനാ ഭേദഗതിയുടേതുൾപ്പെടെ 3 ബില്ലുകൾ ഉടൻ അവതരിപ്പിക്കാനാണു കേന്ദ്രസർക്കാരിന്റെ ശ്രമം.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകൾ ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ചു നടത്തുന്നതുമായി ബന്ധപ്പെട്ടതാണ് ഇതിലൊരു ബില്ല്. ഇതു പാസാക്കിയെടുക്കാൻ രാജ്യത്തെ പകുതി സംസ്ഥാനങ്ങളുടെയെങ്കിലും അനുമതി ആവശ്യമാണ്. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനുകളുടെ പ്രവർത്തനങ്ങളിൽ മാറ്റം കൊണ്ടുവരാനുള്ള വ്യവസ്ഥകളും ഇതിലുണ്ടാകും. ലോക്സഭയുടെയും നിയമസഭകളുടെയും തിരഞ്ഞെടുപ്പ് ഒരുമിച്ചാക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു ഭരണഘടനാ ഭേദഗതി ബില്ലും ഉടൻ അവതരിപ്പിച്ചേക്കും.
ഭരണഘടനാ അനുച്ഛേദം 82(എ)യിൽ പുതിയ വ്യവസ്ഥ ഉൾപ്പെടുത്തുക, ലോക്സഭയുടെയും നിയമസഭയുടെയും കാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുക എന്നിവയെല്ലാം ഇതിന്റെ ഭാഗമായുണ്ടാകും. ലോക്സഭയുടെ കാലാവധി, പിരിച്ചുവിടുന്ന സാഹചര്യം, എന്നിവയെക്കുറിച്ചുള്ള വ്യവസ്ഥകളും ഭേദഗതി ചെയ്യുക ലക്ഷ്യമാണ്.