സെപ്റ്റിക് ടാങ്ക് ശുചീകരണം: തൊഴിലാളികളിൽ 92% പിന്നാക്കക്കാർ
ന്യൂഡൽഹി ∙ രാജ്യത്തെ നഗരങ്ങളിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കൽ ഉൾപ്പെടെ ശുചീകരണത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികളിൽ 92% പേരും പട്ടികജാതി, പട്ടികവർഗ, ഇതര പിന്നാക്ക സമുദായങ്ങളിൽപെട്ടവരെന്നു കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മാൻഹോൾ, കാനകൾ, മലിന ജലാശയങ്ങൾ എന്നിവയുടെ ശുചീകരണം യന്ത്രവത്കരിക്കാനും അപകടകരമായ ശുചീകരണതൊഴിലിൽ ഏർപ്പെടുന്നവരുടെ മരണം തടയാനുമുള്ള കേന്ദ്ര പദ്ധതി ‘നമസ്‌തേ’യുടെ ഭാഗമായാണു സർവേ നടന്നത്.

ശുചീകരണത്തൊഴിലാളികളിൽ 68.9% പട്ടിക ജാതിക്കാരാണ്. 14.7% മറ്റു പിന്നാക്ക സമുദായക്കാരും 8.3% പട്ടികവർഗക്കാരും 8% പൊതുവിഭാഗത്തിൽ നിന്നുള്ളവരുമാണ്. നമസ്തേ പദ്ധതിയുമായി ബന്ധപ്പെട്ട വിവരശേഖരണം കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. 17 സംസ്ഥാനങ്ങളിൽ നടപടികൾ പാതിവഴിയിലാണ്.