ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷായുടെ യോഗത്തിൽ പ്രസംഗിച്ചു; തൊട്ടുപിന്നാലെ തൻവർ കോൺഗ്രസിലേക്ക്
ന്യൂഡൽഹി ∙ ഹരിയാനയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടി റാലിയിലും പിന്നീട് അമിത്ഷായുടെ യോഗത്തിലും പ്രസംഗിച്ച് ഒരു മണിക്കൂർ തികയും മുൻപ് മുൻ ലോക്സഭാംഗം അശോക് തൻവർ കോൺഗ്രസിൽ ചേർന്നു. രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വേദിയിലെത്തിയാണു തൻവർ പിന്തുണ അറിയിച്ചത്. സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഭൂപീന്ദർ ഹൂഡ എന്നിവർ ചേർന്ന് തൻവറിനെ സ്വീകരിച്ചു.

-
Also Read
ജമ്മു കശ്മീർ പോളിങ് 63.88%
സംസ്ഥാനത്തെ ദലിത് നേതാവെന്ന നിലയിൽ ബിജെപിയുടെ പ്രചാരണത്തിനു മുൻനിരയിൽ നിന്ന തൻവർ പരസ്യപ്രചാരണം അവസാനിക്കുന്നതിനു തൊട്ടുമുൻപ് നടത്തിയ അപ്രതീക്ഷിത നീക്കം ബിജെപിക്കു തിരിച്ചടിയായി. ഭരണമാറ്റത്തിന്റെ സൂചനയാണിതെന്നു കോൺഗ്രസ് പ്രതികരിച്ചു.
കഴിഞ്ഞദിവസങ്ങളിൽ മുഖ്യമന്ത്രി നായിബ് സിങ് സെയ്നിക്കൊപ്പം തൻവർ പരിപാടികളിൽ പങ്കെടുത്തിരുന്നു. നേരത്തെ കോൺഗ്രസിന്റെ ഹരിയാന അധ്യക്ഷനും യൂത്ത് കോൺഗ്രസ്, എൻഎസ്‌യു എന്നിവയുടെ ദേശീയ അധ്യക്ഷനുമായി തൻവർ പ്രവർത്തിച്ചിട്ടുണ്ട്. 2019 ലെ തിരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് ഒഴിവാക്കിയതോടെയാണ് കോൺഗ്രസ് വിട്ടത്. 5 വർഷത്തിനിടെ 5 പാർട്ടികളിൽ പ്രവർത്തിച്ച ശേഷമാണു തൻവർ കോൺഗ്രസിലേക്ക് മടങ്ങിയെത്തുന്നത്.
വോട്ടെടുപ്പ് നാളെ
ന്യൂഡൽഹി ∙ ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. പരസ്യപ്രചാരണം അവസാനിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാഗ് ഇന്നലെ തൊഷാം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി അനിരുദ്ധ് ചൗധരിക്കു വേണ്ടി പ്രചാരണത്തിനിറങ്ങി. ബിസിസിഐ മുൻ പ്രസിഡന്റ് രൺബീർ മഹേന്ദ്രയുടെ മകനും ഹരിയാന മുൻമുഖ്യമന്ത്രി ബൻസിലാലിന്റെ കൊച്ചുമകനുമാണ് അനിരുദ്ധ്. സംസ്ഥാനത്ത് 90 മണ്ഡലങ്ങളിലേക്ക് 1031 സ്ഥാനാർഥികളാണു മത്സര രംഗത്തുള്ളത്. വോട്ടെണ്ണൽ ജമ്മു കശ്മീരിനൊപ്പം 8ന് നടക്കും.