പായ്ക്കപ്പലിൽ വനിതകളുടെ സമുദ്രപരിക്രമണം തുടങ്ങി
ന്യൂഡൽഹി ∙ നാവികസേനയുടെ ‘നാവിക സാഗർ പരിക്രമ 2’ സമുദ്രപരിക്രമണ ദൗത്യവുമായി കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശിനി ലഫ്. കമാൻഡർ കെ. ദിൽന, പുതുച്ചേരി സ്വദേശിനി ലഫ്. കമാൻഡർ എ. രൂപ എന്നിവർ ഗോവയിൽനിന്നു യാത്ര തുടങ്ങി.

-
Also Read
മണിപ്പുരിൽ 3 പേർ വെടിയേറ്റു മരിച്ചു
ഐഎൻഎസ്‌വി താരിണി എന്ന പായ്ക്കപ്പലിൽ ആരംഭിച്ച യാത്ര ഗോവയിലെ ഐഎൻഎസ് മണ്ഡോവിയിൽ നാവികസേനാമേധാവി അഡ്മിറൽ ദിനേശ് കെ.ത്രിപാഠി ഫ്ലാഗ് ഓഫ് ചെയ്തു.
8 മാസം കൊണ്ട് 21,600 നോട്ടിക്കൽ മൈൽ (ഏകദേശം 40,000 കിലോമീറ്റർ) സഞ്ചരിക്കുന്ന ഇവർ അടുത്ത വർഷം മേയിൽ മടങ്ങിയെത്തും. മറ്റാരുടെയും സഹായമില്ലാതെ, പൂർണമായും കാറ്റിനെ മാത്രം ആശ്രയിച്ചുള്ള വഞ്ചിയോട്ടത്തിൽ ചിലെയിലെ കേപ് ഹോൺ, ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്, ഓസ്ട്രേലിയയിലെ കേപ് ല്യൂവിൻ എന്നീ മുനമ്പുകളും പിന്നിടും.
വനിതാ സേനാംഗങ്ങളുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ പര്യടനമാണിത്. 2017ൽ നടന്ന ആദ്യത്തെ നാവിക സാഗർ പരിക്രമയിൽ 6 വനിതാ സേനാംഗങ്ങളുടെ സംഘം പായ്ക്കപ്പലിൽ ലോകം ചുറ്റിയെത്തിയിരുന്നു.