സർക്കാരിനെ വിമർശിച്ചതിന് കേസെടുക്കാനാവില്ല: സുപ്രീം കോടതി
ന്യൂഡൽഹി ∙ സർക്കാരിനെ വിമർശിച്ചെന്ന പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി. ഉത്തർപ്രദേശ് സർക്കാരിലെ ജാതി സമവാക്യത്തെക്കുറിച്ചു ലേഖനമെഴുതിയ അഭിഷേക് ഉപാധ്യായയ്ക്കെതിരായ അറസ്റ്റ് ഉൾപ്പെടെ തടഞ്ഞുകൊണ്ടാണ് ജഡ്ജിമാരായ ഋഷികേശ് റോയി, എസ്.വി.എൻ. ഭട്ടി എന്നിവരുടെ ബെഞ്ചിന്റെ നടപടി.

ജനാധിപത്യരാജ്യങ്ങളിൽ ഒരാളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ബഹുമാനിക്കപ്പെടും. ഭരണഘടനയുടെ 19(1)എ വകുപ്പു പ്രകാരം മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു. സർക്കാരിനെ വിമർശിക്കുന്ന ലേഖനമാണെന്നതുകൊണ്ടു മാത്രം മാധ്യമപ്രവർത്തകർക്കെതിരെ കേസ് പാടില്ലെന്നും കോടതി നിരീക്ഷിച്ചു. യുപി സർക്കാരിനു നോട്ടിസയച്ച കോടതി ഹർജി നവംബർ 5നു പരിഗണിക്കാനായി മാറ്റി.