വിഡിയോ കോൾ വഴി ‘അറസ്റ്റ്’ ചെയ്യാറില്ല: ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി∙ സിബിഐ, ഇ.ഡി, കോടതി തുടങ്ങിയ സ്ഥാപനങ്ങൾ വിഡിയോ കോൾ വഴി ആരെയും ‘അറസ്റ്റ്’ ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ–ഓർഡിനേഷൻ സെന്റർ ആവർത്തിച്ചു. ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് സൈബർ തട്ടിപ്പുകാർ അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരെന്ന മട്ടിൽ ഇരകളെ വിളിക്കുന്ന സംഭവങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണു വിശദീകരണം.

ലഹരിമരുന്ന്, വ്യാജ പാസ്പോർട്ടുകൾ, വ്യാജ സിം കാർഡുകൾ അടക്കമുള്ള അനധികൃതമായ വസ്തുക്കൾ നിങ്ങളുടെ പേരിൽ കുറിയർ ആയി എത്തിയിട്ടുണ്ടെന്നു പറഞ്ഞാണ് തട്ടിപ്പുകൾ ഏറെയും. തുടർന്ന് കോൾ സൈബർ സെല്ലിലേക്കോ കസ്റ്റംസിലേക്കോ കൈമാറുമെന്നു പറയും. വിഡിയോ കോൾ വഴി വിളിക്കുന്ന സംഘം ഇരയെ ‘ഡിജിറ്റൽ അറസ്റ്റി’ന് വിധേയമാക്കിയെന്നും അവകാശപ്പെടും.
പൊലീസ് സ്റ്റേഷന്റെയോ കോടതിയുടെയോ വ്യാജ പശ്ചാത്തലവും വിഡിയോയിൽ ഒരുക്കും. വിളിക്കുന്നവർ പൊലീസ് അല്ലെങ്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വേഷത്തിലായിരിക്കും. കേസിൽ നിന്ന് ഒഴിവാക്കാനായി പണമടയ്ക്കാനും ആവശ്യപ്പെടും.