പ്രധാനമന്ത്രിയുടെ ചടങ്ങിൽ നിന്ന് വീണ്ടും വിട്ടുനിന്നു; ഗഡ്കരിയുടെ മനസ്സറിയാതെ മഹാരാഷ്ട്ര
മുംബൈ ∙ പ്രധാനമന്ത്രി പങ്കെടുത്ത മഹാരാഷ്ട്രയിലെ ചടങ്ങിൽ നിന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വീണ്ടും അകലം പാലിച്ചതു വ്യാപക ചർച്ചയാകുന്നു. ശനിയാഴ്ച നാഗ്പുരിലെ വാഷിമിൽ 23000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിന് എത്താതിരുന്ന ഗഡ്കരി, സ്വന്തം മണ്ഡലമായ നാഗ്പുരിൽ വിവിധ ചടങ്ങുകളിൽ സജീവമായിരുന്നു.

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരുൾപ്പെടെ എൻഡിഎയിലെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തിട്ടും ആർഎസ്എസിനോട് അടുപ്പം പുലർത്തുന്ന കേന്ദ്രമന്ത്രി എത്താതിരുന്നതാണ് സംശയമുണർത്തുന്നത്. കഴിഞ്ഞ മാസം പ്രധാനമന്ത്രി പങ്കെടുത്ത പൊതുസമ്മേളനത്തിൽ നിന്ന് വിട്ടുനിന്ന ഗഡ്കരി, കേന്ദ്രമന്ത്രി അമിത് ഷായുടെ നാഗ്പുർ സന്ദർശനത്തിലും പങ്കെടുത്തിരുന്നില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റ ബിജെപിക്ക് അടുത്ത മാസം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പു നിർണായകമായിരിക്കെയാണ് മോദി സംസ്ഥാനത്ത് തുടരെ എത്തുന്നതും ഗഡ്കരി വിട്ടുനിൽക്കുന്നതും.