ബിഹാർ എംഎൽഎമാർക്ക് കോഴ വാഗ്ദാനം: ഇ.ഡി അന്വേഷണം തുടങ്ങി
പട്ന ∙ വിശ്വാസ വോട്ടെടുപ്പിൽ നിതീഷ് കുമാർ സർക്കാരിനെ താഴെയിറക്കാൻ ജെഡിയു എംഎൽഎമാർക്ക് കോഴപ്പണം ലഭിച്ചുവെന്ന ബിഹാർ പൊലീസിന്റെ കണ്ടെത്തലിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ആരംഭിച്ചു.

ചില ജെഡിയു എംഎൽഎമാർക്ക് കൂറുമാറാനായി കുറച്ചു തുക മുൻകൂറായി ലഭിച്ചുവെന്നാണ് ബിഹാർ പൊലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയത്. കുതിരക്കച്ചവടത്തിനായുള്ള കള്ളപ്പണ ഇടപാടിൽ ഡൽഹി, യുപി, ജാർഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്നാണു ബിഹാർ പൊലീസ് പറയുന്നു. കള്ളപ്പണ ഇടപാടു സംബന്ധിച്ച വിവരങ്ങൾ തുടരന്വേഷണത്തിനായി ഇ.ഡിക്കു കൈമാറിയിട്ടുണ്ട്.
ആർജെഡിയിലേക്കു കൂറുമാറാനായി തനിക്കു 10 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ലഭിച്ചതായി ജെഡിയു എംഎൽഎയായ സുധാംശു ശേഖർ നൽകിയ പരാതിയിൽ ബിഹാർ പൊലീസ് കേസെടുത്തിരുന്നു.
വിശ്വാസ വോട്ടെടുപ്പു ദിവസം 3 ജെഡിയു എംഎൽഎമാർ വൈകി സഭയിലെത്തിയതിനാൽ സ്പീക്കർ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇവരിൽ ബിമാ ഭാരതി പിന്നീട് ആർജെഡിയിൽ ചേർന്നു.