സൗഹൃദാന്തരീക്ഷം നൽകൂ, ജോലിസമ്മർദം കുറയും
ന്യൂഡൽഹി ∙ തൊഴിലിടങ്ങളിലെ സമ്മർദം രാജ്യത്ത് 33 ശതമാനം ജീവനക്കാരെ മാനസികവിഭ്രാന്തിയിലേക്കു തള്ളിവിടുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അമിത ജോലി, നീണ്ട ജോലി സമയം, തൊഴിൽ സുരക്ഷിതത്വമില്ലായ്മ, കുറഞ്ഞ വേതനം, വർധിച്ചുവരുന്ന മത്സരം, തൊഴിലിടങ്ങളിലെ പീഡനങ്ങൾ, അതിക്രമങ്ങൾ, വിവേചനം തുടങ്ങിയവയാണ് ജീവനക്കാരെ സമ്മർദത്തിലാക്കുന്നത്. പ്രതിസന്ധി തരണം ചെയ്യാൻ ചിലർ ചികിത്സ തേടുമ്പോൾ മറ്റുചിലർ തൊഴിൽ ഉപേക്ഷിക്കുന്നു. ചിലർ ജീവിതം തന്നെ അവസാനിപ്പിക്കുന്നു.

മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി തൊഴിലിടങ്ങളിൽ മാനസികാരോഗ്യം ഉറപ്പാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) മാർഗനിർദേശം പുറത്തിറക്കി. വ്യക്തിപരവും തൊഴിൽപരവുമായ സമ്മർദങ്ങളെ അതിജീവിക്കാൻ വർക്ക് –ലൈഫ് ബാലൻസ് പാലിക്കണമെന്ന് ജീവനക്കാരെ ഉപദേശിച്ചിട്ട് കാര്യമില്ലെന്ന് ഡിജിഎച്ച്എസ് നിർദേശിക്കുന്നു. തൊഴിലിടങ്ങളിൽ സൗഹൃദ അന്തരീക്ഷമുണ്ടാക്കിയാകണം സമ്മർദത്തിന്റെ തോത് കുറയ്ക്കേണ്ടത് .
കേൾക്കണം പ്രശ്നങ്ങൾ
∙ സ്ഥാപന മേധാവി, എച്ച്ആർ അല്ലെങ്കിൽ ഓഫിസിന്റെ ചുമതലയുള്ളയാൾ എന്നിവർക്ക് സമ്മർദരഹിത തൊഴിലിടം സൃഷ്ടിക്കലിൽ പ്രധാന പങ്കുണ്ട്.
∙ ജീവനക്കാരുടെ പ്രശ്നങ്ങൾ കേൾക്കാനും മനസ്സിലാക്കാനും അവസരമൊരുക്കണം.
∙ സൗകര്യപ്രദമായ രീതിയിൽ തൊഴിൽസമയം ക്രമീകരിക്കണം.
∙ സമ്മർദം കുറയ്ക്കാൻ യോഗ, ഫിറ്റ്നസ് ക്ലാസുകൾ
ജോലി, അഭിമാനത്തോടെ
∙ ജീവനക്കാർ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും തൊഴിലെടുക്കണം. പ്രശ്നങ്ങൾ മേധാവിയോട് തുറന്നു സംസാരിക്കണം.
∙ കൃത്യമായ വ്യായാമം, വിശ്രമം, ഭക്ഷണക്രമം
∙ സമൂഹമാധ്യമങ്ങളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും സമയം ചെലവഴിക്കുന്നത് കുറയ്ക്കണം.