മുംബൈ ∙ ഇന്ത്യൻ വ്യവസായ ലോകത്തിനു മാനുഷിക മുഖം നൽകിയ രത്തൻ ടാറ്റ ഇനി ഓർമ. ടാറ്റ ഗ്രൂപ്പിനെ ഉയരങ്ങളിലേക്കു നയിച്ച വ്യവസായ ചക്രവർത്തിക്ക് പ്രിയനഗരമായ മുംബൈ വിട നൽകി. വളർച്ചയ്ക്കൊപ്പം മൂല്യങ്ങൾക്കും വിലകൽപിച്ച് അദ്ദേഹം പടുത്തുയർത്തിയ സ്ഥാപനങ്ങളുടെ സാമ്രാജ്യം അന്ത്യയാത്രയ്ക്കു മൂകസാക്ഷിയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നരിമാൻ പോയിന്റിലെ നാഷനൽ സെന്റർ ഫോർ പെർഫോമിങ് ആർട്സിൽ (എൻസിപിഎ) പൊതുദർശനത്തിനു ശേഷം മറൈൻ ഡ്രൈവിലൂടെ വിലാപയാത്രയായി ഭൗതിക ശരീരം വർളി ശ്മശാനത്തിൽ എത്തിച്ച് പാർസി ആചാരപ്രകാരമുള്ള പ്രാർഥനകൾക്കു ശേഷം ദഹിപ്പിച്ചു. 

ADVERTISEMENT

രണ്ടാനമ്മ സിമോൻ ടാറ്റ, സഹോദരൻ ജിമ്മി ടാറ്റ, അർധസഹോദരൻ നോയൽ ടാറ്റ എന്നിവരടക്കമുള്ള കുടുംബാംഗങ്ങളും പഴ്സനൽ അസിസ്റ്റന്റും ബിസിനസ് ജനറൽ മാനേജരുമായ ശാന്തനു നായിഡു, ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ എന്നിവരും രാഷ്ട്രീയ, വ്യവസായ ലോകത്തെ പ്രമുഖരും സുഹൃത്തുക്കളും ടാറ്റ ഗ്രൂപ്പ് ജീവനക്കാരും ചടങ്ങുകൾക്കു സാക്ഷ്യം വഹിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ എന്നിവർ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. 

‘രത്തൻ ടാറ്റ അമർ രഹേ’ എന്ന വിളികളുമായാണ് ടാറ്റ ഗ്രൂപ്പ് ജീവനക്കാർ എത്തിയത്. അരുമയായി വളർത്തിയ ഗോവ എന്ന നായയെയും അന്ത്യോപചാരം അർപ്പിക്കാൻ എത്തിച്ചിരുന്നു. രത്തൻ ടാറ്റയ്ക്ക് പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ പ്രമേയം പാസാക്കി.

English Summary:

India's tribute to Ratan Tata