എൻഡിഎ മുഖ്യമന്ത്രിമാർ വർഷത്തിൽ 2 തവണ യോഗം ചേരണം: നരേന്ദ്ര മോദി
ചണ്ഡിഗഡ് ∙ എൻഡിഎ മുഖ്യ മന്ത്രിമാരുടെ സമ്മേളനം വർഷത്തിൽ 2 തവണ നടത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന എൻഡിഎ മുഖ്യമന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 10 വർഷത്തിനിടെ 4.5 കോടി കത്തുകളാണു തനിക്കു ലഭിച്ചതെന്നും യുപിഎ സർക്കാരിന്റെ 10

ചണ്ഡിഗഡ് ∙ എൻഡിഎ മുഖ്യ മന്ത്രിമാരുടെ സമ്മേളനം വർഷത്തിൽ 2 തവണ നടത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന എൻഡിഎ മുഖ്യമന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 10 വർഷത്തിനിടെ 4.5 കോടി കത്തുകളാണു തനിക്കു ലഭിച്ചതെന്നും യുപിഎ സർക്കാരിന്റെ 10 വർഷത്തിനിടെ പ്രധാനമന്ത്രിക്ക് 5 ലക്ഷം കത്തുകൾ മാത്രമാണു ലഭിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണ് ഇതെന്നു മോദി അഭിപ്രായപ്പെട്ടു. 17 മുഖ്യമന്ത്രിമാരും 18 ഉപമുഖ്യമന്ത്രിമാരും പങ്കെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവർ പ്രസംഗിച്ചു.