അവയവദാനം: സ്ഥിരം കോഓർഡിനേറ്റർമാരെ നിയമിക്കണമെന്ന് നിർദേശം
ന്യൂഡൽഹി ∙ അവയവദാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആശുപത്രികളിൽ സ്ഥിരം ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർമാരെ നിയമിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നാഷനൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ നിർദേശം നൽകി. അവയവദാനനിരക്ക് കുറയുന്നതും സ്ഥിരം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും പരിഗണിച്ചാണ് നിർദേശം.

ദേശീയ അവയവദാന പദ്ധതി പ്രകാരം സർക്കാർ മെഡിക്കൽ കോളജിലും ട്രോമ സെന്ററിലുമായി രണ്ടും സ്വകാര്യ മെഡിക്കൽ കോളജിൽ ഒന്നും തസ്തികകളുള്ളത്. മസ്തിഷ്ക മരണം സംഭവിച്ചവരുടെ ആരോഗ്യാവസ്ഥ ഉറപ്പാക്കൽ, അവയവദാനത്തിനു ബന്ധുക്കൾ തയാറാകുന്നെങ്കിൽ അവരുടെ ബോധവൽക്കരണം, കൗൺസലിങ്, ദാതാവും സ്വീകർത്താവും തമ്മിലുള്ള ഏകോപനം തുടങ്ങിയവ ഉറപ്പാക്കേണ്ടത് ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർമാരാണ്. രാജ്യത്ത് 750 ൽ ഏറെ ആരോഗ്യ സ്ഥാപനങ്ങൾ അവയവദാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.