ഇന്നലെ ബോംബ് ഭീഷണി 80 വിമാനങ്ങൾക്ക്
ന്യൂഡൽഹി ∙ വിമാനങ്ങൾക്കു നേരെ തുടരുന്ന വ്യാജ ബോംബ് ഭീഷണിക്ക് ഇന്നലെയും കുറവില്ല. എൺപതിലേറെ വിമാനങ്ങൾക്കാണ് ഇന്നലെ ഭീഷണി ഉണ്ടായത്. എയർ ഇന്ത്യ, ഇൻഡിഗോ എന്നിവയുടെ 13 വീതം വിമാനങ്ങൾ ഭീഷണി നേരിട്ടു.

ഭീഷണിയെ തുടർന്നു തിങ്കളാഴ്ച രാത്രി കോഴിക്കോട്–ജിദ്ദ വിമാനം റിയാദിലേക്ക് വഴി തിരിച്ചു വിട്ടിരുന്നു. ഡൽഹി–ജിദ്ദ വിമാനം മദീനയിലും ബെംഗളൂരു–ജിദ്ദ വിമാനം ദോഹയിലുമിറക്കേണ്ടി വന്നു. 9 ദിവസത്തിനിടെ ഇരുനൂറോളം സർവീസുകളെയാണ് വ്യാജ ബോംബ് ഭീഷണി ബാധിച്ചത്; വിമാനക്കമ്പനികൾക്കുള്ള നഷ്ടം ഏകദേശം 600 കോടി രൂപ.
കൊച്ചിയിൽനിന്ന് ഇന്നലെ ഉച്ചയ്ക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ ലണ്ടൻ, ഇൻഡിഗോയുടെ ബെംഗളൂരു വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചപ്പോഴേക്കും വിമാനങ്ങൾ പുറപ്പെട്ടിരുന്നു.