യുപി ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് പിന്മാറി, എസ്പിയെ തുണയ്ക്കും
ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ 9 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. സമാജ്‌വാദി പാർട്ടിയുമായി സീറ്റ് ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കാണാതെ വന്നതോടെ ഇന്ത്യാസഖ്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു.

എസ്പി കോൺഗ്രസിനു വിട്ടു നൽകിയ 2 സീറ്റുകളും ജയസാധ്യത കുറഞ്ഞ സീറ്റുകളായിരുന്നു. ഇതോടെ, കോൺഗ്രസ് സ്വന്തം നിലയിൽ മത്സരിക്കുമെന്ന സ്ഥിതി വന്നു. എന്നാൽ, അത്തരമൊരു നീക്കം വേണ്ടെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചു. ഉപതിരഞ്ഞെടുപ്പിൽ എസ്പി സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പറഞ്ഞു.